|    Dec 3 Sat, 2016 12:13 pm
FLASH NEWS

ശബരിമല അവിശ്വാസികള്‍ക്ക് പിക്‌നിക്കിനുള്ള സ്ഥലമല്ല: പ്രയാര്‍

Published : 7th November 2016 | Posted By: SMR

പത്തനംതിട്ട: അവിശ്വാസികള്‍ക്ക് പിക്‌നിക്ക് നടത്താനുള്ള സ്ഥലമല്ല ശബരിമല എന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമല അയ്യപ്പസേവാസമാജം ആറന്‍മുളയില്‍ സംഘടിപ്പിച്ച അയ്യപ്പമഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മണ്ഡല മകരവിളക്ക് ഉല്‍സവക്കാലത്തും ശബരിമലയെ സംബന്ധിച്ച് വിവാദങ്ങളുണ്ടാവുന്നു. ഇക്കുറി സഹോദരിമാര്‍ക്ക് ശബരിമലയില്‍ പ്രവേശിക്കണം എന്നതാണ്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് നിരോധനം അല്ല; നിയന്ത്രണമാണുള്ളത്. നിയന്ത്രണം വിവേചനമല്ല. ക്ഷേത്രത്തിന്റെ പ്രതിഷ്ഠാനിഷ്ഠയാണ്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി മൂന്നംഗ ബെഞ്ചിന്റെ വിധി ഭക്തര്‍ക്ക് അനുകൂലമാവുമെന്നാണ് കരുതുന്നത്. മറിച്ചാണെങ്കില്‍ തീരുമാനം ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്.
മതേതര രാഷ്ട്രത്തില്‍ ഏതൊരു മതത്തില്‍ വിശ്വസിക്കാനും അവകാശമുള്ളതുപോലെതന്നെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനും ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ട്. കേരളത്തില്‍ ഒരു പുതിയ ഹൈന്ദവീയതയ്ക്ക് തുടക്കംകുറിച്ചിരിക്കുന്നു.
ആര്‍എസ്എസ് ഹിന്ദുസംഘടനയാണെന്ന് പറഞ്ഞാല്‍ അത് അപവാദമാണെന്ന് വ്യാഖ്യാനിച്ചാല്‍ ആ വ്യാഖ്യാനം അംഗീകരിക്കാന്‍ മനസ്സില്ല. മണ്ഡല, മകരവിളക്ക് ഉല്‍സവക്കാലം വരെ വിവാദങ്ങളില്‍പ്പെടാതെ രക്ഷിക്കണേ എന്ന പ്രാര്‍ഥനയാണുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു.
കഴിഞ്ഞ ഉല്‍സവക്കാലം അപഖ്യാതികെളാന്നുമില്ലാതെ ആചരിച്ചപോലെ ഇക്കുറിയും അതിനുള്ള അവസരം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നതായും പ്രസിഡന്റ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day