|    Dec 6 Tue, 2016 11:31 am
FLASH NEWS

ശബരിമലയില്‍ വൈദ്യുതി മുടങ്ങില്ല:വന്യജീവികള്‍ക്ക് ഷോക്കേല്‍ക്കില്ല

Published : 26th November 2016 | Posted By: SMR

ശബരിമല: തീര്‍ത്ഥാടനകാലത്ത് പമ്പയിലും സിധാനത്തും ഒരു സാഹചര്യത്തിലും വൈദ്യുതി വിതരണം തടസ്സപ്പെടാത്ത സജ്ജീകരണങ്ങള്‍ വൈദ്യുതി വകുപ്പ് ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം പുതിയ ഫീഡര്‍ കൂടി സ്ഥാപിച്ചതോടെ വൈദ്യുതി മുടങ്ങാത്ത സംവിധാനം ഉറപ്പാക്കാനായി. മരച്ചില്ലകള്‍ വീണോ മറ്റോ ഒരു ലൈനില്‍ തടസമുണ്ടായാലും മറ്റ് ലൈനുകളുപയോഗിച്ച് വൈദ്യുതി വിതരണം ഉടന്‍ പുനസ്ഥാപിക്കാനാവും.നേരത്തെ രണ്ട് 11 കെവി ഫീഡറുകളാണ് സന്നിധാനത്തെ വൈദ്യുതി വിതരണത്തിന് ഉപയോഗിച്ചിരുന്നത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള എല്ലാ ലൈനുകളും പ്രത്യേക ഇന്‍സുലേഷനും ബലവുമുള്ള എബി കേബിളുകള്‍ (ഏരിയല്‍ ബഞ്ച്ഡ് കേബിള്‍) ഉപയോഗിച്ച് പുനസ്ഥാപിക്കുകയും ചെയ്തു. ഈ കേബിളുകളില്‍ സ്പര്‍ശിച്ചാല്‍ വന്യജീവികള്‍ക്ക് അപകടമുണ്ടാകില്ല. കുരങ്ങുകളും മറ്റും ഈ ലൈനുകളിലൂടെ അപകടമില്ലാതെ നടക്കാറുണ്ട്. വൈദ്യുത ലൈനുകളുടെയും വന്യജീവികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇനി മരച്ചില്ലകള്‍ അധികം വെട്ടേണ്ടിയും വരില്ല. വൈദ്യുതി ബോര്‍ഡ് നല്‍കിയ നിര്‍ദേശം പരിഗണിച്ച് മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായാണ് ഇന്‍സുലേഷനുള്ള കേബിള്‍ സ്ഥാപിച്ചത്. ഒക്ടോബര്‍ 15നകം ത െവൈദ്യുതി വിതരണത്തിനുള്ള അടിസ്ഥാന നവീകരണ പ്രക്രിയകളെല്ലാം പൂര്‍ത്തിയായിരുുവെ് കെഎസ്ഇബി സ്‌പെഷ്യല്‍ ഓഫീസര്‍ ആര്‍. ബിജുരാജ് പറഞ്ഞു. സിധാനത്തേക്കുള്ള പാതകളില്‍ മരത്തില്‍ സ്ഥാപിച്ചിരന്നു ലൈറ്റുകളെല്ലാം പൂര്‍ണമായും പോസ്റ്റുകളിലേക്ക് മാറ്റി സ്ഥാപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day