|    Dec 11 Sun, 2016 5:20 pm
FLASH NEWS

ശബരിമലയില്‍ ഉദ്യോഗസ്ഥര്‍ കൈവശം വച്ച കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു

Published : 14th November 2016 | Posted By: SMR

തിരുവനന്തപുരം: ശബരിമലയില്‍ പെന്‍ഷന്‍ പറ്റിയ പിഡബ്ല്യൂഡി ഉദ്യോഗസ്ഥരും എന്‍ജിനീയര്‍മാരും കൈക്കലാക്കി വച്ചിരിക്കുന്ന റൂമുകള്‍ വകുപ്പുമന്ത്രിയുടെ നിര്‍ദേശപ്രകാരം ഒഴിപ്പിച്ചു. സൂപ്രണ്ടിങ് എന്‍ജിനീയര്‍ ബിനുവാണ് പത്തനംതിട്ട എസ്പിയുടെ സഹായത്തോടെ മന്ത്രി ജി സുധാകരന്റെ നിര്‍ദേശം നടപ്പാക്കിയത്. രാജു എബ്രഹാം എംഎല്‍എ ശ്രദ്ധയില്‍പ്പെടുത്തിയ ഈ വിഷയത്തില്‍ അടിയന്തര നടപടിയെടുക്കാന്‍ മന്ത്രി ജി സുധാകരന്‍ നിര്‍ദേശിക്കുകയായിരുന്നു.പോലിസ് റൂമുകള്‍ ഒഴിപ്പിച്ച് പൂട്ടിയതിനു ശേഷവും പല മുറികളും വീണ്ടും ഇവര്‍ തന്നെ പൂട്ട് അറുത്ത് തുറന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരേ കേസെടുക്കാനും സര്‍വീസില്‍ ഉള്ളവരാണെങ്കില്‍ ചീഫ് എന്‍ജിനീയറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പു നല്‍കി. ഇവര്‍ ഈ റൂമുകള്‍ വാടകയ്ക്ക് കൊടുത്തിരുന്നതായും ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെയും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെയും അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക