|    Dec 9 Fri, 2016 1:13 pm

ശബരിമലയില്‍ അഷ്ടബന്ധ കലശം

Published : 21st October 2016 | Posted By: SMR

ശബരിമല: അയ്യപ്പ സ്വാമിക്കും മാളികപ്പുറത്തമ്മയ്ക്കും ശരണ മന്ത്രങ്ങളുടെ പൂര്‍ണതയില്‍ അഷ്ടബന്ധ കലശം. പതിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന ചടങ്ങുകള്‍ ദര്‍ശിക്കാന്‍ ആയിരങ്ങള്‍ ശബരിമലയിലെത്തിയിരുന്നു. അയ്യപ്പസ്വാമിക്ക് തന്ത്രി കണ്ഠരര് രാജീവരും മാളികപ്പുറത്തമ്മയ്ക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരും കലശ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.
ഇന്നലെ പുലര്‍ച്ചെ 3ന് നട തുറന്നു. ഗണപതി ഹോമത്തോടെയായിരുന്നു തുടക്കം. 4.11ന് വിളക്ക് തെളിച്ച് മരപ്പാണി കൊട്ടി പ്രധാന ചടങ്ങുകളിലേക്ക് പ്രവേശിച്ചു. 4.40ന് 108 കലശവും അഷ്ടബന്ധവും പൂജിക്കാന്‍ തുടങ്ങി.  പൂജാചടങ്ങ് പൂര്‍ത്തിയായതോടെ കലശങ്ങളുമായി എഴുന്നെള്ളിപ്പ് ആരംഭിച്ചു. പഞ്ചവാദ്യങ്ങളും മറ്റ് മംഗളവാദ്യങ്ങളും മുഴക്കിയായിരുന്നു എഴുന്നെള്ളിപ്പ്. ഇത് പൂര്‍ത്തിയായതോടെ അഷ്ടബന്ധലേപനം നടത്തി. ബ്രഹ്മകലശം അഭിഷേകം ചെയ്തതോടെ ചടങ്ങുകള്‍ ആറ് മണിക്കകമുള്ള മുഹൂര്‍ത്തത്തില്‍ പൂര്‍ത്തിയായി. തുടര്‍ന്ന് ദീപാരാധന നടന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day