|    Dec 3 Sat, 2016 12:18 pm
FLASH NEWS

ശബരിമലയിലെ ഒരുക്കങ്ങള്‍ കലക്ടര്‍ വിലയിരുത്തി

Published : 14th November 2016 | Posted By: SMR

ശബരിമല: മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് നിലയ്ക്കല്‍, ഇലവുങ്കല്‍, ളാഹ, പമ്പ എന്നിവിടങ്ങളിലെ ഒരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ നേരിട്ട് വിലയിരുത്തി. ളാഹയിലെ കുടുംബശ്രീയുടെ പ്ലാസ്റ്റിക് എക്‌സ്‌ചേഞ്ച് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്ന സ്ഥലവും ഇലവുങ്കലിലെ സേഫ്‌സോണ്‍ പ്രദേശവുമാണ് ആദ്യം സന്ദര്‍ശിച്ചത്. നിലയ്ക്കലിലെ പാര്‍ക്കിങ് സ്ഥലത്തെ സൗകര്യങ്ങള്‍ നേരില്‍ കണ്ടു. ഇവിടെ കാടുവെട്ടിത്തെളിക്കുന്ന പ്രവൃത്തികള്‍ നടക്കുകയാണ്. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള കിയോസ്‌കുകളുടെ പണി പുരോഗമിക്കുന്നു. പമ്പയിലെ ആര്‍ഒ പ്ലാന്റിന് ആവശ്യമായ ഉപകരണങ്ങള്‍ എത്തിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ പണികളും ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ശുചിത്വസേനയുടെ പ്രവര്‍ത്തനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ പങ്കെടുക്കും. വാട്ടര്‍ കിയോസ്‌കുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രി വിലയിരുത്തും. ജില്ലാ കലക്ടര്‍ക്കൊപ്പം ജില്ലാ പോലിസ് മേധാവി ഹരിശങ്കറും ഉണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day