|    Dec 11 Sun, 2016 3:47 am

ശതാബ്ദി ആഘോഷം: പിലിക്കോട് കാര്‍ഷിക പ്രദര്‍ഷനത്തിന് തുടക്കമായി

Published : 19th November 2016 | Posted By: SMR

പിലിക്കോട്: കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള കാര്‍ഷിക പ്രദര്‍ശന അഗ്രി ഫീയസ്റ്റ-2016 പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. പി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. തോട്ടം നടീല്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എ ജി സി ബഷീറും നെല്ല് സങ്കരയിന വിത്തുല്‍പ്പാദന യൂനിറ്റ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് വി പി ജാനകിയും സുവനീര്‍ പ്രകാശനം വൈസ് പ്രസിഡണ്ട് കെ നാരായണന്‍ മാസ്റ്ററും ശതാബ്ദി പുസ്തക പ്രകാശനം പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ്് ടി വി ശ്രീധരന്‍ മാസ്റ്ററും കന്നുകാലിമേള വെറ്റിനറി സര്‍വകലാശാല സംരംഭകരത്വ വികസന ഡയറക്ടര്‍ ഡോ. ടി പി സേതുമാധവനും ഉദ്ഘാടനം ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടര്‍ ഡോ. എസ് എസ്റ്റലിറ്റ, ജില്ലാ പഞ്ചായത്ത് അംഗം പി വി പത്മജ, ടി പി രാഘവന്‍, ഡോ. എം ഗോവിന്ദന്‍, ഡോ. അബ്ദുല്‍കരീം, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം അസിനാര്‍, എ രവീന്ദ്രന്‍, കെ ശ്രീകാന്ത്, സി വി ദാമോദരന്‍, പി കെ ഫൈസല്‍, പി വി ഗോവിന്ദന്‍, സുരേഷ് പുതിയേടത്ത്, ജോര്‍ജ്ജ് പൈനാപ്പള്ളി, മാട്ടുമ്മല്‍ ഹസ്സന്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക