|    Dec 8 Thu, 2016 5:37 am
FLASH NEWS

ശക്തമായി തിരിച്ചടിക്കുമെന്ന് മാവോവാദികള്‍ പറഞ്ഞതായി ആദിവാസികള്‍

Published : 30th November 2016 | Posted By: SMR

എടക്കര: പോലിസിനെതിരേ ശക്തമായി തിരിച്ചടിക്കുമെന്ന് മാവോവാദികള്‍ പറഞ്ഞതായി ആദിവാസികള്‍. അമരമ്പലം ഗ്രാമപ്പഞ്ചായത്തിലെ മണ്ണള ചോലനായ്ക്ക കോളനിയിലെത്തിയ സംഘമാണ് ഇക്കാര്യം ആദിവാസികളെ അറിയിച്ചത്.
തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ കോളനിയിലെത്തിയ സംഘത്തില്‍ മലയാളിയായ സോമനും വിക്രം ഗൗഡയും ഒരു സ്ത്രീയുമുണ്ടായിരുന്നതായി ആദിവാസികള്‍ പോലിസിനോട് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെ തങ്ങള്‍ ക്യാമ്പ് ചെയ്ത സ്ഥലത്തെത്തിയ പോലിസുമായി ഏറ്റുമുട്ടല്‍ ഉണ്ടായതായും തങ്ങളുടെ പക്ഷത്തുള്ള രണ്ട് പേര്‍ കൊല്ലപ്പെട്ടതായും മാവോവാദികള്‍ ആദിവാസികളോട് വിശദീകരിച്ചു.
ആസൂത്രിത പദ്ധതികള്‍ ആവിഷ്‌കരിച്ച് തിരിച്ചടിക്കുമെന്ന് സൂചിപ്പിച്ചതായും ആദിവാസികള്‍ വിവരം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പോലിസ് വെടിവയ്പുണ്ടായ ഈങ്ങാര്‍ വനമേഖലയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരം മാത്രമാണ് മണ്ണള കോളനിയിലേക്കുള്ളത്. കരിമ്പുഴയുടെ തീരത്താണ് മണ്ണള ചോല—നായ്ക്ക കോളനി സ്ഥിതിചെയ്യുന്നത്.
വെടിവയ്പുണ്ടായ പശ്ചാത്തലത്തില്‍ തങ്ങള്‍ നിലമ്പൂര്‍ വനം വിട്ടുപോവാന്‍ തയ്യാറല്ല. പുതിയ ആളുകള്‍ മാവോവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ടെന്നും അവര്‍ സംഘത്തില്‍ അംഗങ്ങളാവുമെന്നും മാവോവാദികള്‍ വിശദീകരിച്ചു. കോളനിയില്‍നിന്നും അരിയും അത്യാവശ്യ സാധനങ്ങളും വാങ്ങിയാണ് സംഘം തിരിച്ചുപോയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day