|    Dec 3 Sat, 2016 3:46 am
FLASH NEWS

വ്യോമാക്രമണത്തില്‍ യമനില്‍ 12 മരണം

Published : 24th November 2016 | Posted By: SMR

സന്‍ആ: പടിഞ്ഞാറന്‍ യമനില്‍ ഹൂഥി വിമതര്‍ക്കുനേരെ ആക്രമണം നടത്തിവരുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ മിസൈലാക്രമണത്തില്‍ 12 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഹജ്ജാ പ്രവിശ്യയിലെ ഹിരാന്‍ പ്രദേശത്ത് പിക്കപ്പ് ട്രക്കില്‍ യാത്ര ചെയ്തവരാണ് കൊല്ലപ്പെട്ടത്. ചന്തയിലേക്ക് പോയവരാണ് ആക്രമിക്കപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സംഭവത്തില്‍ സഖ്യസേന പ്രതികരിച്ചിട്ടില്ല. യുഎന്‍ അംഗീകാരമുള്ള യമനി സര്‍ക്കാരിനെ പുനരവരോധിക്കുകയെന്ന ലക്ഷ്യവുമായി 2015 മാര്‍ച്ചിലാണ് സൗദി സഖ്യസേന ഹൂഥി വിമതര്‍ക്കുനേരെ ആക്രമണം ആരംഭിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day