|    Dec 10 Sat, 2016 10:29 am

വ്യോമപാതയില്‍ ഡ്രോണ്‍; ദുബയ് വിമാനത്താവളത്തില്‍ സര്‍വീസ് മുടങ്ങി

Published : 31st October 2016 | Posted By: SMR

ദുബയ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബയ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യോമപാതയില്‍ ഡ്രോണ്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സര്‍വീസ് മുടങ്ങി.
അഞ്ചുമാസത്തിനിടെ ഇതു മൂന്നാമത്തെ തവണയാണ് ദുബയ് വിമാനത്താവളത്തില്‍ ഡ്രോണ്‍ സാന്നിധ്യത്തെത്തുടര്‍ന്ന് സര്‍വീസ് മുടങ്ങുന്നത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഷാര്‍ജ വിമാനത്താവളത്തിലും സമാന സംഭവമുണ്ടായതായി റിപോര്‍ട്ടുണ്ട്. ഒരു മണിക്കൂറിലധികം വിമാനത്താവളം അടച്ചിട്ടതായി ദുബയ് വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു.
നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും 22 വിമാനസര്‍വീസുകള്‍ മാറ്റിവയ്ക്കുകയും ചെയ്തു. അല്‍വറഖ ഭാഗത്തുനിന്നാണ് ഡ്രോണ്‍ വന്നതെന്ന് അധികൃതര്‍ സംശയിക്കുന്നു. വിമാനത്താവളങ്ങളുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ പറത്തുന്നതു നിരോധിച്ചിരിക്കുകയാണ്.
നിയമലംഘകര്‍ക്കെതിരേ കര്‍ശനമായ ശിക്ഷാനടപടികള്‍ ആരംഭിക്കാനിരിക്കുകയാണ് യുഎഇ അധികൃതര്‍. സപ്തംബര്‍ 28നും സമാന സംഭവത്തെത്തുടര്‍ന്ന് അരമണിക്കൂറോളം വിമാനത്താവളം അടച്ചിട്ടിരുന്നു. 780 കോടി യാത്രക്കാരാണ് കഴിഞ്ഞവര്‍ഷം ദുബയ് വിമാനത്താവളം വഴി യാത്രചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day