|    Dec 9 Fri, 2016 1:10 pm

വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനം തുടങ്ങി

Published : 14th November 2016 | Posted By: SMR

കണ്ണൂര്‍: വ്യാപാരി വ്യവസായി സമിതി ഒമ്പതാം സംസ്ഥാന സമ്മേളനത്തിന് കണ്ണൂരില്‍ തുടക്കമായി. റബ്‌കോ ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇ പി ജയരാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. 14 ജില്ലകളില്‍ നിന്നായി 576 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി അധ്യക്ഷത വഹിച്ചു. രാവിലെ സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ക്ക് തുടക്കമായത്. കൂത്തുപറമ്പില്‍നിന്നുള്ള ഗായകസംഘം സ്വാഗതഗാനം ആലപിച്ചു. എം വി ഗോവിന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. പി കെ ശ്രീമതി എംപി, മേയര്‍ ഇ പി ലത, ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം വി ജയരാജന്‍, എംഎല്‍എമാരായ വി കെ സി മമ്മത് കോയ, കെ ആന്‍സലന്‍, ജെയിംസ് മാത്യു, ജനറല്‍ കണ്‍വീനര്‍ വി ഗോപിനാഥ് സംസാരിച്ചു. എസ് ദിനേശ് അനുശോചന പ്രമേയവും സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു റിപോര്‍ട്ടും ഖജാഞ്ചി എ ടി അബ്ദുല്ലക്കോയ കണക്കും അവതരിപ്പിച്ചു. ഉച്ചയ്ക്കുശേഷം വിവിധ ജില്ലകളിലെ പ്രതിനിധികള്‍ പൊതുചര്‍ച്ചയില്‍ പങ്കെടുത്തു. ബിന്നി ഇമ്മട്ടി, വി കെ സി മമ്മദ് കോയ, വി പാപ്പച്ചന്‍, കുമാരി ബാലന്‍ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. മറ്റു കമ്മിറ്റികള്‍: പ്രമേയം- സി കെ ജലീല്‍ (കണ്‍വീനര്‍), കെ ആന്‍സലന്‍ എംഎല്‍എ, സി കെ വിജയന്‍, ടി വി ബൈജു, ബേബി കോവിലകം, സീനത്ത് ഇസ്മയില്‍. ക്രഡന്‍ഷ്യല്‍: എസ് ദിനേശ് (കണ്‍വീനര്‍), രാഘവന്‍ വെളുത്തോളി, എം ബാബുജന്‍. മിനുട്‌സ്- കെ എം ലെനിന്‍ (കണ്‍വീനര്‍), വി കെ തുളസിദാസ്, പി സുനില്‍ കുമാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day