|    Dec 10 Sat, 2016 12:48 am
FLASH NEWS

വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനത്തിന് സമാപനം

Published : 15th November 2016 | Posted By: SMR

കണ്ണൂര്‍: കഴിഞ്ഞ രണ്ടുദിവസമായി കണ്ണൂരില്‍ നടന്ന വ്യാപാരി വ്യവസായി സമിതി ഒമ്പതാം സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല റാലിയോടെ സമാപനം. വൈകുന്നേരം കാല്‍ലക്ഷം പേര്‍ അണിനിരന്ന പ്രകടനം കണ്ണൂര്‍ വിളക്കുംതറ മൈതാനിയില്‍നിന്ന് ആരംഭിച്ച് മുനീശ്വരന്‍ കോവില്‍, പഴയ ബസ്സ്റ്റാന്റ് വഴി സ്റ്റേഡിയം കോര്‍ണറില്‍ സമാപിച്ചു.തുടര്‍ന്ന് സ്റ്റേഡിയം കേര്‍ണറില്‍ പൊതുസമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കറന്‍സി പിന്‍വലിച്ചപ്പോഴുള്ള പ്രത്യാഘാതം വിലയിരുത്താനുള്ള ചുമതല കേന്ദ്രസര്‍ക്കാരിനുണ്ടെന്നും എന്നാല്‍ ആ ഉത്തരവാദിത്തം സര്‍ക്കാര്‍ നിര്‍വഹിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യപാര വ്യവസായ മേഖലയ്ക്ക് മുന്നോട്ടുപോകാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത് സാധാരണക്കാരെ ബുദ്ധിമുട്ടിലാഴ്ത്തും. അതേസമയം, നികുതിയും ഫീസുമെല്ലാം അടയ്ക്കാന്‍ കൂടുതല്‍ സമയം നല്‍കി സംസ്ഥാന സര്‍ക്കാരിന് കഴിയുന്ന രീതിയില്‍ ഇടപെടുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ്‌കോയ എംഎല്‍എ അധ്യക്ഷത വഹിച്ചു. പി കെ ശ്രീമതി എംപി, ജെയിംസ് മാത്യു എംഎല്‍എ, കെ ആന്‍സലന്‍ എംഎല്‍എ, സെക്രട്ടറി ഇ എസ് ബിജു, ഖജാഞ്ചി ബിന്നി ഇമ്മട്ടി, എ പി അബ്ദുല്ലക്കോയ, കുമാരി ബാലന്‍, വി പാപ്പച്ചന്‍, കെ എം ലെനിന്‍, വി ഗോപിനാഥ്, എസ് ദിനേശ്, സി കെ ജലീല്‍, ടി വി ബൈജു സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day