|    Dec 9 Fri, 2016 1:14 pm

വ്യാപാരിയുടെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ പ്രമുഖ ജ്വല്ലറിയുടമ പിടിയില്‍

Published : 21st October 2016 | Posted By: SMR

പെരുമ്പാവൂര്‍: പുതിയ ജ്വല്ലറി തുടങ്ങാനെന്ന വ്യാജേന വ്യാപാരിയുടെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ പ്രമുഖ ജ്വല്ലറിയുടമ പിടിയില്‍. ഇന്റര്‍നാഷനല്‍ ജ്വല്ലറി ബ്രാന്റായ അവതാര്‍ ജ്വല്ലറി ഉടമ ഒറ്റപ്പാലം തൃത്താല ഊരത്തൊടിയില്‍ വീട്ടില്‍ അബ്ദുല്ല(51) ആണ് പെരുമ്പാവൂര്‍ പോലിസിന്റെ പിടിയിലായത്. പെരുമ്പാവൂരിലെ പ്രശസ്ത സ്വര്‍ണ വ്യാപാരിയുടെ ജ്വല്ലറി അവതാര്‍ ബ്രാന്റിന്റെ പുതിയതായി തുടങ്ങുന്നതിന് ഇരു കൂട്ടരും തമ്മില്‍ കരാറുണ്ടാക്കിയിരുന്നു. കരാര്‍ പ്രകാരം അബ്ദുല്ലക്ക് നല്‍കിയ 12 കോടിയുടെ സ്വര്‍ണമാണ് പ്രതി കൈക്കലാക്കിയത്. തുടര്‍ന്ന് ഇയാള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. പെരുമ്പാവൂരിലെ വ്യാപാരി എറണാകുളം റൂറല്‍ പോലിസ് മേധാവി പി എന്‍ ഉണ്ണിരാജന് നല്‍കിയ പരാതിയില്‍ പ്രത്യക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വിദേശത്തും ആന്ധ്രാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലും മാറി മാറി ഒളിവില്‍ കഴിഞ്ഞ പ്രതി കോഴിക്കോട് എത്തിയത് മനസ്സിലാക്കിയ പോലിസ് ഇയാളെ പിടികൂടുകയായിരുന്നു. പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ എസ്‌ഐ പി എ ഫൈസലടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ്് ചെയ്തു. ഉപഭോക്താക്കളെ ജ്വല്ലറിയിലെ സ്വര്‍ണ ചിട്ടിയില്‍ ചേര്‍ത്ത് സ്വര്‍ണം കൊടുക്കാതെ തട്ടിപ്പ് നടത്തിയതിന് തൃശൂരിലും കളമശ്ശേരി സ്റ്റേഷിലും അവതാര്‍ ഗോള്‍ഡിനെതിരേ കേസ് നിലനില്‍ക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day