|    Dec 3 Sat, 2016 9:07 pm
FLASH NEWS

വ്യാപാരിയുടെ ഒന്നരക്കോടി കൊള്ളയടിച്ച പ്രതിയെ തിരിച്ചറിഞ്ഞു

Published : 25th November 2016 | Posted By: SMR

കാസര്‍കോട്: സ്വര്‍ണവ്യാപാരിയെ കാര്‍ തടഞ്ഞുനിര്‍ത്തി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ കൊള്ളയടിച്ച കേസിലെ അഞ്ചാംപ്രതിയെ കാസര്‍കോട് സ്‌പെഷ്യല്‍ സബ് ജയിലില്‍ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കി. പരേഡില്‍ പ്രതിയെ പരാതിക്കാരന്‍ തിരിച്ചറിഞ്ഞു. കണ്ണൂര്‍ പഴശ്ശി കടപ്പുറത്തെ എന്‍ പി നൗഷാദി(36)നെയാണ് തിരിച്ചറിഞ്ഞത്. റിമാന്റില്‍ കഴിയുകയായിരുന്ന ഇയാളെ കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റി(രണ്ട്)ന്റെ സാന്നിധ്യത്തില്‍ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കിയത്. ഏതാനും മാസം മുമ്പാണ് ചെര്‍ക്കള-ചട്ടഞ്ചാല്‍ ദേശീയപാതയിലെ തെക്കിലിന് സമീപം വച്ച് കാര്‍ തടഞ്ഞുനിര്‍ത്തി കൊള്ളയടിച്ചത്. തലശ്ശേരി തിരുവങ്ങാട്ട് കേന്ദ്രീകരിച്ച് സ്വര്‍ണവ്യാപാരം നടത്തുന്ന ഗണേശിന്റെ പണമാണ് നഷ്ടമായത്.  പ്രതിയെ കസ്റ്റഡയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലിസ് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day