|    Dec 5 Mon, 2016 3:53 am

വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടി; യുവതി പിടിയില്‍

Published : 22nd November 2016 | Posted By: SMR

നെടുങ്കണ്ടം: നെടുങ്കണ്ടത്ത് വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടിയ യുവതി പോലിസിന്റെ പിടിയിലായി. കൂട്ടാര്‍ പാണാന്റയ്യത്ത് വീട്ടില്‍ അനീഷിന്റെ ഭാര്യ സരിത(27)യെ ആണ് അറസ്റ്റ് ചെയ്തത്. അനീഷ് ഒളിവിലാണ്. ഇവര്‍ നെടുങ്കണ്ടത്ത് വാടകയ്ക്കു താമസിച്ചു വരികയായിരുന്നു. സരിത പല വ്യാപാര സ്ഥാപനങ്ങളില്‍ പലപ്പോഴായി എത്തുകയും കടയുടമയുമായി ബന്ധമുള്ളവരെ മനസ്സിലാക്കുകയും ചെയ്തു.തുടര്‍ന്ന് സരിതയുടെ ഫോണിലേക്ക് കോള്‍ വരുമ്പോള്‍ ഫോണ്‍ കടയുടമയ്ക്ക് കൈമാറും.ഫോണിലൂടെ കടയുടമയുടെ ഏതെങ്കിലും സൃഹൃത്താണ് വിളിക്കുന്നതെന്നും ആയിരം രൂപ സരിതയ്ക്കു കൊടുക്കണമെന്നും കടയുടമയുടെ സുഹൃത്തെന്ന വ്യാജേന ഫോണ്‍ ചെയ്തയാള്‍ പണം മടക്കി തന്നു കൊള്ളാമെന്നും ഫോണിലൂടെ ആവശ്യപ്പെടും. എന്നാല്‍ സരിത ഫോണ്‍ വിളിച്ചിട്ട് ഭര്‍ത്താവ് അനീഷിനാണ് ഫോണ്‍ കൈമാറുന്നത്. എന്നാല്‍ കടയുടമയുടെ ഉറ്റ സൃഹൃത്താണ് മറു തലയ്ക്കല്‍ എന്നു പറഞ്ഞാണ് സരിത പലരുടെയും പക്കല്‍ നിന്നു പണം തട്ടിയത്. പിന്നീട് കടയുടമ സൃഹൃത്തിനെ കാണുമ്പോള്‍ പണം ചോദിക്കുമ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി അറിയുന്നത്. നെടുങ്കണ്ടം പടിഞ്ഞാറെ കവലയിലുള്ള വ്യാപാരി സാജുവിനോട് സാജുവിന്റെ ഉറ്റ സൃഹൃത്ത് ബിജുവാണെന്ന് പറഞ്ഞാണ് പണം തട്ടിയത്. സാജുവിന്റെയും കോടതി ജങ്ഷനിലുള്ള ശ്രീ ഭവനത്തില്‍ ജഗദീഷിന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day