|    Dec 8 Thu, 2016 1:21 pm
FLASH NEWS

വ്യാപാരമേഖലയിലെ സ്്തംഭനാവസ്ഥ പരിഹരിക്കണം

Published : 15th November 2016 | Posted By: SMR

കണ്ണൂര്‍: 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതോടെ വ്യാപാര മേഖലയിലുണ്ടായ സ്തംഭനാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. നോട്ടുകളുടെ വിതരണം വേഗത്തിലാക്കണം.  ഇതിനായി ബാങ്കുകളുടയും പോസ്റ്റ് ഓഫിസുകളുടെയും പ്രവര്‍ത്തനം ദീര്‍ഘിപ്പിക്കണം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമവിരുദ്ധ വ്യാപാരം നിരോധിക്കണം. ഇത്തരം അനധികൃത വ്യാപാരം വഴി സംസ്ഥാന ഖജനാവിനുണ്ടാകുന്ന നികുതിനഷ്ടവും വ്യാപാരമേഖലയില്‍ ഉണ്ടാകുന്ന വ്യാപാര നഷ്ടവും വലുതാണ്. വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്ന കച്ചവടക്കാര്‍ക്ക് പുനരധിവാസവും നഷ്ടപരിഹാര പാക്കേജും പ്രഖ്യാപിക്കണം. വ്യാപാരികള്‍ക്കായുള്ള ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി ജില്ലാ കേന്ദ്രങ്ങളില്‍ ക്ഷേമനിധി ഓഫിസുകള്‍ തുടങ്ങണം. വാടകനിയന്ത്രണ നിയമം കലോചിതമായി പരിഷ്‌കരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റായി വി കെ സി മമ്മദ്‌കോയ എംഎല്‍എയെയും ജനറല്‍ സെക്രട്ടറിയായി ഇ എസ് ബിജുവിനെയും ഒമ്പതാം സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. ബിന്നി ഇമ്മട്ടിയാണ് ഖജാഞ്ചി. മറ്റു ഭാരവാഹികള്‍: എ ടി അബ്ദുല്ലക്കോയ, വി പാപ്പച്ചന്‍, കെ എം ലെനിന്‍, കുമാരി ബാലന്‍ (വൈസ് പ്രസിഡന്റുമാര്‍), വി ഗോപിനാഥ്, എസ് ദിനേശ്, സി കെ ജലീല്‍, ടി വി ബൈജു (ജോയിന്റ് സെക്രട്ടറിമാര്‍).

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day