|    Dec 4 Sun, 2016 1:40 pm

വ്യാപാരത്തിന്റെ മറവിലും മോഷണശ്രമമെന്ന് പരാതി

Published : 28th October 2016 | Posted By: SMR

ചെങ്ങന്നൂര്‍: സുഗന്ധലേപന വ്യാപാരത്തിന്റെ മറവില്‍  ഇതര സംസ്ഥാനത്ത് നിന്നും വീടുകളിലെത്തി മോഷണ സാധ്യത തിരയുന്നതായി ആക്ഷേപം. ഇത്തരം സംഘത്തിലെ ഒന്നോ രണ്ടോ പേരാണ് വീടുകള്‍ തിരയുന്നതും വിവരങ്ങള്‍ കൈ മാറുന്നതും. അത്തറുകള്‍, മറ്റ് സുഗന്ധ ലേപനങ്ങള്‍ എന്നിവ വിറ്റഴിക്കാനെന്ന വ്യാജേനയാണിവര്‍ വീടുകളിലെത്തുന്നത്.  സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളിലെത്തി വിലകുറച്ച് സാധനങ്ങള്‍ നല്‍കാമെന്നും ഗുണ നിലവാരം മനസിലാക്കാന്‍ മണത്തുനോക്കാന്‍ ആവശ്യപ്പെടുകയുമാണ് ആദ്യ പടി. ഇതിനായി കൈകളില്‍ ലേപനങ്ങള്‍ പുരട്ടി നല്‍കുകയും ഇവ മണത്തുനോക്കുന്നതോടെ ആളുകള്‍ക്ക് അസ്വസ്ഥതയും തല ചുറ്റലും ഉണ്ടാവുകയും താമസിയാതെ ഉറക്കത്തിലാവുകയും ചെയ്യും. ഈ സമയത്ത് അയല്‍ വീടുകളില്‍ ആളനക്കമില്ലെങ്കില്‍ വില്‍പനക്കാരായി എത്തിയ സംഘം തന്നെ മോഷണം നടത്തുകയും അല്ലങ്കില്‍ സ്ത്രീകള്‍ മാത്രമുള്ള വീടുകളാണെന്നു മനസിലായാല്‍ അനുകൂല സാഹചര്യത്തിനുവേണ്ടി ശ്രമിച്ച് മോഷണം നടത്തുകയുമാണ് രീതി. കഴിഞ്ഞ ദിവസം ചെങ്ങന്നൂരിനു സമീപം ഒരു വീട്ടില്‍ ഇത്തരത്തില്‍ കച്ചവടക്കാരെത്തി വ്യാപാരത്തിനു  ശ്രമിക്കുകയും   ഇതേ സമയം തന്നെ വീട്ടിലെ ഗ്യഹനാഥനെത്തുകയും ചെയ്തതോടെ കച്ചവടക്കാരായെത്തിയവര്‍ സ്ഥലം വിടുകയും ചെയ്തു. അല്‍പ്പ സമയത്തിനകം വീട്ടമ്മയ്ക്ക് തല കറക്കം അനുഭവപ്പെടുകയും മുമ്പു വന്നവര്‍ നല്‍കിയ സുഗന്ധ ലേപനം മണത്തുനോക്കിയ   കാര്യം  ഇവര്‍ വെളിപ്പെടുത്തുകയും ചെയ്തു. സ്ത്രീകളും കുട്ടികളും മാത്രമുള്ള   വീടുകളില്‍ അപരിചിതരായ കച്ചവടക്കാര്‍ എത്തിയാല്‍ പുറത്തിറങ്ങരുതെന്ന പോലിസ് മുന്നറിയിപ്പ് പോലും പലപ്പോഴും ഗൗനിക്കപ്പെടാറില്ലെന്നുള്ളതാണ് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഈ തട്ടിപ്പുകാരുടെയും മോഷ്ടാക്കളുടെയും വരവോടെ പരമ്പരാഗതമായി സുഗന്ധലേപനങ്ങള്‍, അത്തറുകള്‍ എന്നിവ വീടുകളിലെത്തി കച്ചവടം നടത്തിയിരുന്നവര്‍ പോലും ഇപ്പോള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day