|    Dec 7 Wed, 2016 3:58 pm
FLASH NEWS

വ്യാജ സ്വര്‍ണം പണയം വച്ച് പണം തട്ടുന്ന സംഘത്തിലെ രണ്ടു പേര്‍ പിടിയില്‍

Published : 19th November 2016 | Posted By: SMR

മഞ്ചേരി: വ്യാജസ്വര്‍ണം പണയം വച്ച് ലക്ഷങ്ങള്‍ തട്ടുന്ന സംഘത്തിലെ രണ്ടു പേരെ മഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തു. പയ്യനാട് ചോലക്കല്‍ ഏറാംതൊടി മുഹമ്മദ് അഷ്‌റഫ് (32), എറണാകുളം കോതമംഗലം സ്വദേശി പി ജി പ്രദീപ് (51) എന്നിവരെയാണ് സിഐ കെ ബിജുവിന്റെ നിര്‍ദേശപ്രകാരം ക്രൈം സ്‌ക്വാഡ് പിടികൂടിയത്. ആറു തവണയായി മഞ്ചേരിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ 30 പവനോളം സ്വര്‍ണം പണയം വച്ച് 5,32,000 രൂപ തട്ടിയെടുത്ത പരാതിയിലാണ് പ്രതികള്‍ പിടിയിലാവുന്നത്. കാലാവധി കഴിഞ്ഞിട്ടും സ്വര്‍ണാഭരണങ്ങള്‍ തിരിച്ചെടുക്കാതിരുന്നപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഇവ വ്യാജമാണെന്ന് മനസ്സിലായത്. മുഹമ്മദ് അഷ്‌റഫാണ് പണയം വച്ച് തട്ടിപ്പു നടത്തിയത്. വ്യാജസ്വര്‍ണം നിര്‍മിച്ചുകൊടുക്കുന്നയാളാണ് പ്രദീപ്. കോതമംഗലം സ്വദേശിയായ പ്രദീപ് നിലമ്പൂരിലാണ് താമസിക്കുന്നത്. കെപിബിഎഫ് ധനകാര്യ സ്ഥാപനത്തില്‍ വ്യാജസ്വര്‍ണം പണയം വച്ച് നാലു ലക്ഷത്തോളം രൂപ തട്ടിയെടുത്തതായും പ്രതികള്‍ സമ്മതിച്ചു.  കെഎസ്എഫ്ഇയുടെ മലപ്പുറം, മഞ്ചേരി തുടങ്ങി പത്തോളം ശാഖകളിലും പെരിന്തല്‍മണ്ണ, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലും സമാനമായ തട്ടിപ്പ് കണ്ടെത്തി. സമാനമായ കേസില്‍ കരുവാരക്കുണ്ട് പോലിസ് അഷ്‌റഫിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും മുങ്ങുകയായിരുന്നു. എറണാകുളം ജില്ലയില്‍ അമ്പതോളം കേസില്‍ പ്രതിയാണ് പ്രദീപ്. പ്രതികളെ മഞ്ചേരി ജെഎഫ്‌സിഎം റിമാന്‍ഡ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day