|    Dec 11 Sun, 2016 9:37 am

വ്യാജ സീല്‍ നിര്‍മിച്ച്് ആള്‍മാറാട്ടം: ആദിവാസി വിദ്യാര്‍ഥി പിടിയില്‍

Published : 25th October 2016 | Posted By: SMR

പാലക്കാട്: അട്ടപ്പാടി പട്ടികവര്‍ഗ പദ്ധതിയുടെ കംപ്യൂട്ടറില്‍ ഡിഎഫ്ഒയുടെ വ്യാജസീല്‍ നിര്‍മിച്ച് ആള്‍ മാറാട്ടം നടത്തിയ ആദിവാസി വിദ്യാര്‍ഥി പിടിയില്‍. അഗളി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നായ്ക്കര്‍പാടി സ്വദേശി പാലക്കാട് വിക്ടോറിയ കോളജിലെ ബിരുദ വിദ്യാര്‍ഥിയാണ് പിടിയിലായ ആള്‍. സംഭവത്തി ല്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് പോലിസ് വ്യക്തമാക്കി. അട്ടപ്പാടിയിലെ ആദിവാസി വിദ്യാര്‍ഥികളെ ബ്രിഡ്ജ് സ്‌കൂള്‍ എന്നപേരില്‍ അഹാര്‍ഡ്‌സിന്റെ ക്വോര്‍ട്ടേഴ്‌സുകള്‍ കൈ യടക്കി ബോധവല്‍ക്കരണം നടത്തുന്നു എന്ന ആക്ഷേപം നിലനില്‍ക്കെയാണ് പുതിയ സംഭവം. ബ്രിഡ്ജ് സ്‌കൂള്‍ പദ്ധതിയുടെ കംപ്യൂട്ടറിലാണ് വ്യാജ സീ ല്‍ നിര്‍മിച്ചതായി കണ്ടെത്തിയിരിക്കുന്നത്.അട്ടപ്പാടി ഫാമിങ് സൊസൈറ്റിയുടെ കീഴില്‍ ഗിരി ജ്യോതി പദ്ധതിക്കായി ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോഴാണ് കേന്ദ്ര പദ്ധതിയെന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്കായി പണം പൊടിക്കുന്നത്. സര്‍ക്കാരിന്റെ വ്യാജസീല്‍ നിര്‍മാണം, വ്യാജ പ്രമാണം ചമയ്ക്കല്‍, ആള്‍മാറാട്ടം എന്നി കേസുകളാണ് അഗളി പോലിസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അട്ടപ്പാടി സന്ദര്‍ശിച്ച വിദേശികള്‍ക്ക് ഒപ്പം ഗൈഡായി പോവാന്‍ പോലിസിന്റെ സമ്മതമില്ലാതെ ഈ വിദ്യാര്‍ഥിയെ ഉപയോഗിച്ചതായും ആരോപണമുണ്ട്. കോളജില്‍ തുടര്‍ച്ചയായി അവധിയിലായിരുന്ന വിദ്യാര്‍ഥി ഹാജര്‍ കാണിക്കുന്നതിനായി ഡിഎഫ്ഒയുടെ പേരില്‍ വ്യാജ സീല്‍ നിര്‍മിച്ച് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതോടെയാണ് പിടിക്കപ്പെട്ടത്. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥന്റെ സീല്‍ ഉപയോഗിച്ച് വനത്തില്‍ നിന്ന് തടി അടക്കമുള്ള എന്തും കടത്താം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക