|    Dec 6 Tue, 2016 6:19 am
FLASH NEWS

വ്യാജ വിസ തട്ടിപ്പ്: രണ്ടു പേര്‍ അറസ്റ്റില്‍

Published : 12th November 2016 | Posted By: SMR

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി പലരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ സ്വദേശി ശരത്കൃഷ്ണ എന്ന മനു (43), മെഡിക്കല്‍ കോളജ് സ്വദേശി ഷാജികുമാര്‍ (55) എന്നിവരെയാണു ഷാഡോ പോലിസ് അറസ്റ്റ് ചെയ്തത്. പത്രങ്ങളില്‍ ക്ലാസിഫൈഡ് കോളത്തില്‍ വിദേശത്തു ജോലിക്ക് ആളെ ആവശ്യമുണ്ടെന്നു ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ പരസ്യം നല്‍കുകയാണ് ഇവര്‍ ആദ്യം ചെയ്യുന്നത്. ശേഷം ഇതുകണ്ടു ബന്ധപ്പെടുന്ന ഉദ്യോഗാര്‍ഥികളെ നഗരത്തിലെ ഏതെങ്കിലും ഭാഗത്ത് വരാന്‍ ഇവര്‍ നിര്‍ദേശിക്കും. അതനുസരിച്ചു വരുന്നവരെ ഡോക്യുമെന്റും മറ്റും വാങ്ങി പ്രൊസസിങ് ഫീസ് എന്നുപറഞ്ഞ് ആദ്യപടിയായി അയ്യായിരത്തോളം രൂപ ഉദ്യോഗാര്‍ഥികളില്‍ നിന്നും വാങ്ങുകയാണു ചെയ്യുന്നത്. കുറച്ചു ദിവസം കഴിഞ്ഞു വിസയും ടിക്കറ്റും റെഡിയാണെന്നും ടിക്കറ്റിനുള്ള പണം കൊണ്ടുവരണമെന്നും ഇവരെ ഫോണ്‍ മുഖേന അറിയിക്കും. പറഞ്ഞതനുസരിച്ചെത്തുന്ന ഇവരെ നഗരത്തിലെ ഏതെങ്കിലും സര്‍ക്കാര്‍ ഓഫിസുകളുടെ മുന്നിലോ, ധനകാര്യ സ്ഥാപനത്തിന്റെ മുന്നിലോ വച്ചാണു പണം കൈമാറുന്നത്. പണം നല്‍കുന്നവരെ വിശ്വസിപ്പിക്കുന്നതിനായി വ്യാജമായി നിര്‍മിച്ച വിസയുടെ കോപ്പിയും ഫ്‌ളൈറ്റ് ടിക്കറ്റിനായി രൂപ അടച്ചതിന്റെ നഗരത്തിലെ പ്രമുഖ ട്രാവല്‍സിന്റെ പേരിലുള്ള രസീതും നല്‍കും. എന്നിട്ട് പോകേണ്ട ദിവസം അറിയിക്കാമെന്നുപറഞ്ഞ് അവരെ പറഞ്ഞറിയിക്കുകയാണ് ഇവരുടെ രീതി. ഉദ്യോഗാര്‍ഥികള്‍ തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്ന് അറിയുമ്പോഴേക്കും ഇവര്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ മാറ്റിയിരിക്കും. ഇങ്ങനെ ഇവര്‍ പലരില്‍ നിന്നായി ലക്ഷങ്ങള്‍ കബളിപ്പിച്ചിട്ടുണ്ട്. സിറ്റി പോലിസ് കമ്മിഷണര്‍ സ്പര്‍ജന്‍കുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു ഷാഡോ പോലിസ് പ്രതികളെ അറസ്റ്റ് ചെയ്തത്. കണ്‍ട്രോള്‍ റൂം എസി സുരേഷ്‌കുമാര്‍, മ്യൂസിയം എസ്‌ഐമാരായ സുനില്‍, പ്രേമകുമാര്‍, എഎസ്‌ഐ റഷീദ്, ഷാഡോ ടീം അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day