|    Dec 10 Sat, 2016 12:21 pm

വ്യാജ വളവും കീടനാശിനിയും നിര്‍മിച്ച് വില്‍പന നടത്തിയയാള്‍ പിടിയില്‍

Published : 29th October 2016 | Posted By: SMR

കട്ടപ്പന:  വ്യാജവളവും കീടനാശിനിയും നിര്‍മിച്ച് വില്‍പന നടത്തിയ ആള്‍ പിടിയില്‍. കഴിഞ്ഞ അഞ്ച് മാസമായി വ്യാജ വളം നിര്‍മിച്ച് വില്‍പന നടത്തിയ കഞ്ഞിക്കുഴി സ്വദേശി മൊടിക്കല്‍ പുത്തന്‍വീട്ടില്‍ സാം ജോര്‍ജി(50)നെയാണ് കട്ടപ്പന പോലിസ് അണക്കരയില്‍ നിന്നു പിടികൂടിയത്. വില കുറഞ്ഞ നിരോധിത കീടനാശിനികളും മറ്റ് അസംസ്‌കൃത വസ്തുക്കളും മണലും ഉപയോഗിച്ചാണ് ഇയാള്‍ വളം നിര്‍മിച്ചിരുന്നത്. കുമളി വെസ്‌റ്റേണ്‍ അഗ്രോ ട്രേഡിങ് കമ്പനിയുടെ രജിസ്‌ട്രേഷനും അഡ്രസും ഉപയോഗിച്ചാണ് ജീവന്‍ സോണ്‍ എന്ന പേരില്‍ വളം വില്‍പന നടത്തിയിരുന്നത്.വിവരം ലഭിച്ച കമ്പനിയുടെ ആളുകള്‍ അണക്കരയില്‍ വില്‍പനയ്ക്ക് കൊണ്ടുവന്ന വളങ്ങള്‍ പിടിച്ചെടുത്തു. തുടര്‍ന്ന് വിവരം അറിഞ്ഞ് എത്തിയ കട്ടപ്പന പോലിസ് സാം ജോര്‍ജിനെ അറസ്റ്റ് ചെയ്തു. കട്ടപ്പന ഇരുപതേക്കറിലെ വാടക മുറിയിലായിരുന്നു വളം നിര്‍മിച്ചിരുന്നത്. പോലിസ് നടത്തിയ പരിശോധനയില്‍ ആറ് കിലോ വളവും 2000പായ്ക്കിങ് കവറുകളും കണ്ടെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day