|    Dec 9 Fri, 2016 5:04 pm
FLASH NEWS

വ്യാജ ഏറ്റുമുട്ടല്‍ കൊലയെന്ന് സംവിധായകന്‍ ഡോ. ബിജു

Published : 26th November 2016 | Posted By: SMR

പൊന്നാനി: നിലമ്പൂരില്‍ മാവോവാദികളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്നു സംശയിക്കുന്നതായി പ്രശസ്ത സംവിധായകന്‍ ഡോ. കെ ബിജു.’വര്‍ഗീസിനു ശേഷം കേരളത്തിലെ മാവോവാദി എന്‍കൗണ്ടര്‍… എന്‍കൗണ്ടര്‍ ആണോ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം ആണോ എന്നത് വ്യക്തമാവേണ്ടതുണ്ട്. പോലിസ് ഭാഷ്യം ഇപ്പോഴത്തെ നിലയില്‍ ഒട്ടും വിശ്വാസയോഗ്യമല്ല. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക എന്ന ഒരു പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരില്‍ ഗൗരി എന്ന ആദിവാസി പെണ്‍കുട്ടിയെ ഉള്‍പ്പെടെ യുഎപിഎ ചുമത്തി 180 ദിവസം ജയിലില്‍ അടച്ച നാടാണ് കേരളം. 180 ദിവസമായിട്ടും ഒരു കുറ്റപത്രം പോലും സമര്‍പ്പിക്കാന്‍ പോലിസിന് കഴിയാതിരുന്നതിനാല്‍ ഗൗരിക്ക് കോടതി ജാമ്യം അനുവദിച്ചു. മാവോവാദി ആവുക എന്നത് ഒരു കുറ്റമല്ല എന്ന് ഹൈക്കോടതി പറഞ്ഞിട്ട് അധിക നാളുകളായിട്ടില്ല. ആളുകളെ കൊലപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്യുന്ന പോലിസിന്റെ അവകാശവും അധികാരവും കേരളത്തില്‍ കൂടിവരുന്നു എന്നതു കാണാതെപോവരുത്- അദ്ദേഹം പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day