|    Dec 4 Sun, 2016 3:47 pm

വ്യാജ അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരേ നടപടിയെടുക്കും

Published : 8th November 2016 | Posted By: SMR

കാസര്‍കോട്്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയില്‍ പ്രവര്‍ത്തിച്ചു വരുന്ന കംപ്യൂട്ടര്‍ സെ ന്ററുകള്‍ അടിയന്തിരമായി പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം അവയ്‌ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അക്ഷയ പ്രൊജക്ട് മാനേജര്‍ അറിയിച്ചു. അക്ഷയയുടെ അംഗീകൃത മാതൃകയില്‍ ബോര്‍ഡും ഓഫിസും സജ്ജമാക്കി അക്ഷയ പൊതുജന സേവനകേന്ദ്രങ്ങളോട് സാമ്യം തോന്നിക്കുന്ന പേരുകള്‍ നല്‍കി പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അക്ഷയകേന്ദ്രങ്ങളെന്ന് കരുതി ഇവിടെയെത്തുന്ന പൊതുജനങ്ങളില്‍ നിന്ന് അയയ്ക്കുന്ന അപേക്ഷകളില്‍ തെറ്റുകള്‍ വരുന്നതായും ഇത്തരം സ്ഥാപനങ്ങള്‍ നല്‍കുന്ന പേഴ്‌സണല്‍ വിവരങ്ങള്‍ക്ക് യാതൊരുവിധ സുരക്ഷയും ഇല്ല എന്ന് ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day