|    Dec 9 Fri, 2016 5:32 am
FLASH NEWS

വ്യാജരേഖ ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്: പ്രതികളെ ഉടന്‍ പിടികൂടണമെന്ന്

Published : 16th November 2016 | Posted By: SMR

മേലാറ്റൂര്‍:എടപ്പറ്റ പഞ്ചായത്തില്‍ കഴിഞ്ഞ ഭരണകാലത്ത് വ്യാജരേഖ ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്നു സിപിഎം എടപ്പറ്റ ലോക്കല്‍ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് വ്യാപകമായി അഴിമതിയും സാമ്പത്തിക ക്രമക്കേടുകളുമാണ് നടത്തിയതെന്ന് വിവരാവകാശ രേഖയുടെ അടിസ്ഥാനത്തില്‍ പുറത്തായത്. ചേരിപറമ്പ് കുഞ്ഞുണ്ണിപ്പാടം കുടിവെള്ള പദ്ധഥിയുടെ പേരില്‍ 30 ലക്ഷം രൂപ കൈക്കലാക്കാന്‍ അന്നത്തെ സെക്രട്ടറി വ്യാജ ഒപ്പും സീലും ഉപയോഗിച്ചാണ് വാട്ടര്‍ അതോറിറ്റിക്ക് അപേക്ഷ നല്‍കിയിട്ടുള്ളത്. ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുഴല്‍ കിണര്‍ നിര്‍മിക്കുന്നതിനും 2012, 2013, 2014 വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ വ്യാജ രേഖകള്‍ നല്‍കിയിട്ടുണ്ട്. 2013ല്‍ 10 കുഴല്‍ കിണറിനു 2014ല്‍ നാല് കുഴല്‍ കിണറുകളും ഇത്തരത്തില്‍ വ്യാജ രേഖ ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പഞ്ചായത്തില്‍ വിവിധ പ്രദേശങ്ങളില്‍ കോഴിഫാമുകള്‍ക്കും മറ്റും കെട്ടിടങ്ങള്‍ക്കുമായി ഉടമസ്ഥാവകാശം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി കെഎസ്ഇബി പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നല്‍കിയിരിക്കുന്നത്. ഇതുമൂലം പഞ്ചായത്തിനും സര്‍ക്കാറിനും ലക്ഷങ്ങളുടെ നികുതിയാണു വെട്ടിച്ചിരിക്കുന്നതെന്ന് വിവരാവകാശ രേഖകള്‍ കാണിക്കുന്നത്. നാട്ടിലെ പ്രമുഖ നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും ഇവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സിപിഎം ആവശ്യപ്പെട്ടു. വ്യാജ രേഖകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പിനെതിരെ നിലവിലെ പഞ്ചായത്ത് സെക്രട്ടറി മേലാറ്റൂര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അന്വേഷണം തുടരുകയാണ്. അതുകൊണ്ടു തന്നെ എത്രയും പെട്ടെന്ന് ഇവര്‍ക്കെതിരെ നീതിപീഠനത്തിനു മുന്നില്‍ കൊണ്ടുവരണമെന്നു സിപിഎം ആവശ്യപ്പെട്ടു.വാര്‍ത്താസമ്മേളനത്തില്‍ ലോക്കല്‍ സെക്രട്ടറി കെ എം ഷാനവാസ്, മെമ്പര്‍മാരായ എന്‍ പി മുഹമ്മദ്, കെ എം മാര്‍ക്കോസ്, എ വേലു, കെ എസ് സുരേഷ്‌കുമാര്‍, പി കെ അബൂബക്കര്‍ സിദ്ദീഖ്, വി കോമന്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day