|    Dec 4 Sun, 2016 7:23 am
FLASH NEWS

വ്യാജഡോക്ടര്‍മാര്‍ വിലസുന്നു; അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി

Published : 26th October 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ഡോക്ടര്‍മാര്‍ വിലസുന്നു. അണ്‍ ക്വാളിഫൈഡ് പ്രാക്ടീഷനേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടനയ്ക്കു കീഴിലാണ് ഇവരില്‍ പലരുടെയും സജീവപ്രവര്‍ത്തനം. ഇതു കൂടാതെ മറ്റു പല സംഘടനകളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം ഡോക്ടര്‍മാര്‍ക്കു വേണ്ട എന്തു സഹായവും ഈ സംഘടനകള്‍ ചെയ്തുകൊടുക്കാറുണ്ടെന്നാണ് ആരോപണം.
മുമ്പ് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പല വ്യാജ ഡോക്ടര്‍മാരും സംഘടനയുടെ ബലത്തില്‍ ഇപ്പോഴും വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലുമായി സേവനമനുഷ്ഠിക്കുന്നുണ്ട്. സംസ്ഥാനത്ത് നിലവില്‍ അയ്യായിരത്തോളം അയോഗ്യരായ ഡോക്ടര്‍മാര്‍ ചികില്‍സ നടത്തുന്നുവെന്നാണ് വെളിപ്പെടുത്തല്‍.
സര്‍ക്കാര്‍ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി പ്രവര്‍ത്തിക്കുന്ന ഇത്തരം ഡോക്ടര്‍മാര്‍ക്കെതിരെ ഗൗരവതരരമായ ശിക്ഷാനടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. യോഗ്യതയില്ലാത്ത ഡോക്ടര്‍മാരുടെ ചികില്‍സയ്ക്ക് വിധേയരായി രോഗം ഗുരുതരമാവസ്ഥയിലായവരുംനിരവധിയാണ്. തിരുവനന്തപുരം അമ്പൂരിയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് അറസ്റ്റിലായ വ്യാജ ഡോക്ടര്‍ കേസില്‍ വിചാരണ നടന്നുവരുമ്പോള്‍ തന്നെ നഗരത്തിലെ ഒരു ആശുപത്രിയില്‍ ചികില്‍സ തുടരുകയായിരുന്നു. നാട്ടുകാര്‍ തിരിച്ചറിയാത്തതും എന്നാല്‍ അറിയുന്ന അധികൃതരില്‍ പലരും ചികില്‍സ തുടരാന്‍ ഒത്താശ ചെയ്യുന്നതുമാണ് ഇത്തരക്കാര്‍ക്കു വളമാകുന്നത്. ഒരിക്കല്‍ പിടിവീണാലും ഇവര്‍ശിക്ഷകഴിഞ്ഞാല്‍ വിണ്ടും പഴയ കച്ചവടം തുടരുകയാണ് പതിവ്.           മറ്റൊരു ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ച് സുഖമായി നീങ്ങുന്ന സ്ഥിതിയാണ് കണ്ടുവരുന്നത്.
ഇത്തരക്കാരെക്കുറിച്ച്  ഡോക്ടര്‍മക്കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.സാധാരണഗതിയില്‍ ഇത്തരം സംഭവങ്ങള്‍ എളുപ്പത്തില്‍ വെളിവാകേണ്ടതാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത്തരം വ്യാജ ഡോക്ടര്‍മാര്‍ക്ക് കടന്നുവരാന്‍ സാധിക്കില്ല. കാര്യങ്ങള്‍ കൂടുതല്‍ ബോധ്യമായ സ്ഥിതിക്ക്അന്വേഷണം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day