|    Dec 11 Sun, 2016 9:35 am

വ്യവസായ സ്ഥാപനങ്ങളുടെ രാത്രികാല പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ പ്രത്യേക പരിശോധനാ സംഘം: ജില്ലാ കലക്ടര്‍

Published : 26th October 2016 | Posted By: SMR

പാലക്കാട്: കഞ്ചിക്കോട്  മേഖലയിലുള്ള വ്യവസായ സ്ഥാപനങ്ങളുടെ രാത്രികാല പ്രവര്‍ത്തനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക പരിശോധന സംഘത്തെ നിയോഗിക്കുമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന പരിസ്ഥിതി കാവല്‍ സംഘം യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.  വൈകീട്ട് ആറ് മുതല്‍ രാത്രി 10 വരെയുള്ള വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം നിയന്ത്രിക്കുക വഴി പരിസ്ഥിതി മലിനീകരണം  കുറയ്ക്കാന്‍ കഴിഞ്ഞതിന്റെ  പശ്ചാത്തലത്തിലാണ് യോഗ തീരുമാനം. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം എന്നീ വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികളും പരിസ്ഥിതി കാവല്‍ സംഘം അംഗവും ഉള്‍പ്പെട്ടതാവും  പരിശോധന സംഘം. കഞ്ചിക്കോട്ട് സ്വകാര്യ സ്ഥാപനത്തില്‍ നിന്നുള്ള മലിനീകരണ പ്രശ്‌നത്തെ തുടര്‍ന്ന് ഒട്ടേറെ പേര്‍ കാന്‍സര്‍ ബാധിതരായി മരണപ്പെട്ടതായി സൂചിപ്പിച്ചുക്കൊണ്ടുള്ള പരാതിയില്‍  സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ തുടര്‍ന്നാണോ രോഗബാധയുണ്ടായതെന്ന് പരിശോധിക്കാന്‍ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ മെഡിക്കല്‍ കോളജില്‍ നിന്നുള്ള സംഘത്തേയും പ്രത്യേക ലാബ് സജ്ജീകരണവും  ഉള്‍പ്പെടുത്തി പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപവല്‍ കരിക്കാനും യോഗത്തില്‍ തീരുമാനമായി. കഞ്ചിക്കോട് കിന്‍ഫ്ര വ്യവസായ പാര്‍ക്കിലേക്ക് മലമ്പുഴ ഡാമില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതോടൊപ്പം പ്രദേശത്തെ 12 ഓളം  കുളങ്ങള്‍ പുനരുദ്ധരിക്കും. ഇതേ മേഖലയില്‍ ആരോപിക്കപ്പെടുന്ന കമ്പനിയുടെ ജലചൂഷണം സംബന്ധിച്ച് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ നിലപാട് വ്യക്തമാക്കി ഉടന്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ഭൂഗര്‍ഭ ജല വകുപ്പ്  ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ എസ്, പ്രദീപ്കുമാര്‍, അസി. ജില്ലാ വ്യവസായ ഓഫിസര്‍ എം ജെ റഹ്മത്തലി, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ടി എസ് ചന്ദ്രന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എക്‌സി. എന്‍ജിനീയര്‍ ജെ ആര്‍തര്‍ സേവ്യര്‍, പുതുശ്ശേരി ഗ്രാമ പ്പഞ്ചായത്ത് മെംബര്‍ എം  ബാലമുരളി, പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക