|    Dec 4 Sun, 2016 3:42 pm
Home   >  Pravasi  >  Gulf  >  

വ്യവസായ വിപുലീകരണത്തിന് സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്തണം: വാണിജ്യമന്ത്രാലയം

Published : 24th October 2016 | Posted By: SMR

ദോഹ: വ്യവസായ വിപുലീകരണത്തിന് സോഷ്യ ല്‍ മീഡിയ ഉപയോഗപ്പെടുത്തണമെന്ന് രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭകര്‍ക്കും ഉടമകള്‍ക്കും സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. വ്യവസായത്തിന്റെ അഭിവൃദ്ധിയില്‍ സാമൂഹിക മാധ്യമങ്ങളുടെ പങ്ക് ഉയര്‍ത്തിക്കാട്ടിയാണ് അവ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ മന്ത്രാലയം ആഹ്വാനം ചെയ്യുന്നത്. വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും ദേശീയ സമ്പദ് വ്യവസ്ഥയില്‍ ചെറുകിട, ഇടത്തരം സംരംഭകരുടെ സംഭാവനകള്‍ ഉയര്‍ത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നിര്‍ദേശം.
ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണക്കുന്ന നിരവധി സാമൂഹിക മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളുടെ പങ്കിനെക്കുറിച്ചും മന്ത്രാലയം ചൂണ്ടിക്കാട്ടി. സംരംഭകര്‍ പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനും അതുവഴി വ്യവസായം ലാഭകരമാക്കാനും സാമൂഹികമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തണം. സംരംഭകര്‍ക്ക് തങ്ങളുടെ ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടാനും ഇരുകൂട്ടരും തമ്മിലുള്ള ബന്ധം ദൃഢമാക്കാനും ഇതുവഴി സാധ്യമാകും.
2005 നും 2015നും ഇടയിലായി സാമൂഹികമാധ്യമങ്ങളിലൂടെയുള്ള വ്യാപാരത്തിന്റെ വിശ്വസനീയത വളരെയധികം വര്‍ധിച്ചിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. എല്ലാ സംരംഭകരും തങ്ങളുടെ ഉപഭോക്താക്കളുമായി സംവദിക്കാനുള്ള പ്രധാന ആശയവിനിമയ വേദിയായി സ്മാര്‍ട് ഫോണുകള്‍ ഉപയോഗിക്കണമെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നു. ഉപഭോക്താക്കളുമായി സംവദിക്കാന്‍ ഏറ്റവും അനുയോജ്യമായ സാമൂഹിക മാധ്യമം തിരഞ്ഞെടുക്കണം.
ആഗോള പഠനങ്ങളുടെ അടിസ്ഥാനത്തില്‍ 70 ശതമാനം കമ്പനികളും അവരുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നത് സാമൂഹിക മാധ്യമങ്ങളിലൂടെയാണ്. 2016 ന്റെ രണ്ടാം പാദത്തില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ 159 കോടിയും ഇ ന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നവര്‍ 50 കോടിയും ട്വിറ്റര്‍ ഉപയോക്താക്കളുടെ എണ്ണം 31.1 കോടിയും കവിഞ്ഞു. ആഗോള കണക്ക് പ്രകാരം 18നും 29നും ഇടയില്‍ പ്രായമുള്ള 89 ശതമാനം പേരും സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്.
63 ശതമാനം പേര്‍ സാമൂഹിക മാധ്യമങ്ങളിലെ ബ്രാന്‍ഡുകള്‍ പിന്തുടരുന്നവരാണ്. 46 ശതമാനം പേര്‍ ഓണ്‍ലൈന്‍ വഴി സാധനങ്ങളും സേവനങ്ങളും വാങ്ങുന്നവരാണെന്നും പഠനം വ്യക്തമാക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day