|    Dec 6 Tue, 2016 11:31 am
FLASH NEWS

വ്യവസായ അവശിഷ്ടം പുറത്തേക്ക് ഒഴുക്കി ജലാശയങ്ങള്‍ മലിനമാകുന്നു

Published : 8th November 2016 | Posted By: SMR

മുണ്ടൂര്‍: അയ്യംകുന്ന് പ്രദേശത്തെ വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ചിലസ്ഥാപനങ്ങള്‍ മാലിന്യങ്ങള്‍ പുറത്തേക്കൊഴുക്കുന്നു. മേഖലയിലെ കുടിവെള്ള കിണറുകളടക്കം ജലാശയങ്ങള്‍ മലിനമാവുന്നു. കമ്പനികള്‍ മാലിന്യം പുറത്തേക്കൊഴുക്കുന്നത് അവസാനിപ്പിക്കണമെന്ന് പി കെ ബിജു എം പി ആവശ്യപ്പെട്ടു. ശനിയാഴ്ച്ച ചേര്‍ന്ന ജില്ലാവികസന സമിതിയോഗത്തില്‍ എ ംപി മാലിന്യ വിഷയം പ്രമേയമായി അവതരിപ്പിച്ചിരുന്നു. ആസിഡ് മാലിന്യം ഉള്‍പ്പെടെയുളള മാലിന്യങ്ങള്‍ അതേപടി പുറത്തേക്കൊഴുക്കുന്നതുമൂലം വ്യവസായ എസ്റ്റേറ്റിനു സമീപത്തെ ജനവാസ കോളനികളിലെ കിണറുകളിലും, മറ്റു ജലാശയങ്ങളിലും മാലിന്യം അടിഞ്ഞുകൂടി വെളളം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. സാധാരണക്കാരും, നിത്യവൃത്തിക്ക് പ്രയാസം നേരിടുന്നവരുമാണ് വ്യവസായ എസ്റ്റേറ്റിനു സമീപം താമസിക്കുന്നവരില്‍ ഏറെയും. ഇവരുടെ സാമ്പത്തിക പരാധീനതയും, ചെറുത്തുനില്‍പ്പിനുളള ശേഷിക്കുറവും പരമാവധി മുതലെടുക്കുകയായിരുന്നു. തങ്ങളുടെ കിണറുകളിലെ മാലിന്യമടങ്ങിയ വെളളം കുപ്പിയിലാക്കി കൊണ്ടുവന്നാണ് കഴിഞ്ഞ ഒക്‌ടോബറില്‍ മുണ്ടൂര്‍വ്യവസായ എസ്റ്റേറ്റില്‍ എത്തിയ എം പിയോട് പരാതി പറയാന്‍ വീട്ടമ്മമാര്‍ എത്തിയത്. കുടിവെള്ള മലിനീകരണം ഇല്ലാതാക്കുന്നതിനും, അതുവരെകുടി വെള്ളം ലഭ്യമാക്കുന്നതിനും കാര്യക്ഷമമായി ഇടപെടുമെന്ന് അന്നുതന്നെ എംപി വീട്ടമ്മമാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് എംപി വിഷയം ജില്ലാവികസന സമിതിയോഗത്തില്‍ പ്രമേയമായി അവതരിപ്പിച്ചത്. ജനവാസ പ്രദേശത്തെ ജലാശയങ്ങള്‍ മലിനമാക്കുന്ന സ്വകാര്യ കമ്പനികളുടെ നടപടിസംബന്ധിച്ച് അന്വേഷണം നടത്തിറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷണല്‍ ജില്ലാമജിസ്‌ട്രേറ്റിനെ എംപിയുടെ നിര്‍ദ്ദേശപ്രകാരം യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. കിണറുകള്‍വൃത്തിയാകുന്നതുവരെ വാട്ടര്‍ അതോറിറ്റിമുഖേന കുടിവെള്ളം ലഭ്യമാക്കണമെന്ന നിര്‍ദ്ദേശവും ജില്ലാ ഭരണകൂടം നടപ്പിലാക്കും. വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വ്യവസായവകുപ്പില്‍ നിന്നും ലൈസന്‍സ് ആവശ്യമില്ലെങ്കിലും, മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും അനുമതിആവശ്യമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day