|    Dec 4 Sun, 2016 9:50 pm
FLASH NEWS

വ്യവസായിയെ ഭീഷണിപ്പെടുത്തിയ സംഭവം;സിപിഎം ഏരിയാ സെക്രട്ടറി ഒളിവില്‍

Published : 29th October 2016 | Posted By: mi.ptk

sakkeer-cpm-kochi

കൊച്ചി: വ്യവസായിയെ ഗുണ്ടകളെ ഉപയോഗിച്ച് തട്ടികൊണ്ട് പോകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ഒളിവിലെന്ന് പോലീസ്. ബുധനാഴ്ചയാണ് സക്കീര്‍ ഹുസൈനെതിരെ പോലീസ് കേസെടുത്തത്. വ്യാഴാഴ്ച സന്ധ്യവരെ കളമശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ സജീവമായിരുന്ന സക്കീര്‍ ഹുസൈന്‍ അറസ്റ്റുണ്ടാകുമെന്ന സൂചന കിട്ടിയതോടെ വ്യാഴാഴ്ച രാത്രി സ്ഥലം വിട്ടെന്നാണ് പോലീസ് പറയുന്നത്.
അതേസമയം കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടാന്‍ സക്കീര്‍ ഹുസൈന്‍ ശ്രമം നടത്തുന്നതായും വിവരങ്ങളുണ്ട്. ജാമ്യം ലഭിക്കുന്നതുവരെ സക്കീറിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതാകാമെന്നാണ് പോലീസ് കരുതുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സക്കീര്‍ ഹുസൈനെതിരെ ഗുണ്ടാപ്രവര്‍ത്തനം, തട്ടികൊണ്ട്‌പോകല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. കൊച്ചിയില്‍ ഗുണ്ടകളെ അമര്‍ച്ചചെയ്യാനായി രൂപീകരിച്ച സിറ്റി ടാസ്‌ക് ഫോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ കേസാണിത്. സക്കീര്‍ ഹുസൈന്‍ ഒന്നാം പ്രതിയും മുന്‍ ഡിവൈഎഫ്‌ഐ നേതാവ് കറുകപ്പിള്ളി സിദ്ദിഖ് രണ്ടാം പ്രതിയുമായാണ് കേസെടുത്തിട്ടുള്ളത്.
ജൂബി പൗലോസും ഷീലാ തോമസും പങ്കാളികളായ ഡയറി പ്ലാന്റിനെ ചൊല്ലിയുള്ള തകര്‍ക്കത്തെ തുടര്‍ന്നാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്ന് പോലീസ് പറഞ്ഞു. 2015 ജൂണില്‍ ജൂബി പൗലോസിനെ സിപിഎം കളമശ്ശേരി ഓഫീസിലെത്തിച്ച് ഭീഷണിപ്പെടുത്തുകയും തടഞ്ഞുവച്ച് ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 86 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day