|    Dec 9 Fri, 2016 8:55 pm
FLASH NEWS

വ്യവസായിയെ തട്ടിക്കൊണ്ടു പോവല്‍; കോടതിയും പാര്‍ട്ടിയും പറഞ്ഞിട്ടും സക്കീര്‍ ഹുസയ്ന്‍ കീഴടങ്ങിയില്ല

Published : 16th November 2016 | Posted By: SMR

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗവും കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറിയുമായ സക്കീര്‍ ഹുസയ്ന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഇന്നലെ വൈകീട്ടുവരെ ഹാജരായില്ല.
സക്കീര്‍ ഹുസയ്ന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാവണമെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. ഇതിനു പിറകെ സിപിഎം കളമശ്ശേരി ഏരിയാ കമ്മിറ്റി ഓഫിസില്‍ സക്കീര്‍ എത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റു ചെയ്യാനായി പോലിസും പാര്‍ട്ടി ഓഫിസിനു വെളിയില്‍ തമ്പടിച്ചു. ഇതോടെ സ്ഥലത്ത് പാര്‍ട്ടി പ്രവര്‍ത്തകരും തടിച്ചുകൂടി. എന്നാല്‍,  ഓഫിസിനുള്ളില്‍ കയറി അറസ്റ്റു ചെയ്യാന്‍ പോലിസോ പുറത്തേക്കിറങ്ങാന്‍ സക്കീറോ തയ്യാറായില്ല.
സക്കീര്‍ ഹുസയ്ന്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാവണമെന്ന് ഇന്നലെ രാവിലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. ഇതോടെ ഇന്നലെ തന്നെ കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ ഓഫിസില്‍ സക്കീര്‍ ഹാജരാവുമെന്ന് അഭ്യൂഹം പരന്നു.  ഇതോടെ ഏരിയാ കമ്മിറ്റി ഓഫിസിലും കമ്മീഷണര്‍ ഓഫിസിലും പാര്‍ട്ടി പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും കാത്തു നിന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലിസും സ്ഥലത്തെത്തി. എന്നാല്‍,  ഇന്നലെ വൈകീട്ടുവരെ അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരായില്ല.  ഒരാഴ്ചയ്ക്കുള്ളില്‍  ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവമെന്നാണ് കോടതി നിര്‍ദേശം. അതിനാലാണ് കീഴടങ്ങല്‍ നീളുന്നതെന്നാണ് അറിയുന്നത്. കീഴടങ്ങല്‍ തീരുമാനമെടുക്കേണ്ടത് സക്കീര്‍ ഹുസയ്‌നാണെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്  കളമശ്ശേരി ഏരിയാ സെക്രട്ടറിയുടെ സ്ഥാനം വഹിക്കുന്ന ടി കെ മോഹനന്‍ മാധ്യമ പറഞ്ഞത്.
അതേസമയം സക്കീര്‍ ഹുസയ്ന്‍ കീഴടങ്ങാത്തതിനെതിരേയും പാര്‍ട്ടി ഓഫിസില്‍ എത്തിയതിനെതിരേയും ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ നിമിഷം തന്നെ സക്കീര്‍ ഹുസയ്ന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാവേണ്ടതായിരുന്നുവെന്നും എന്നാല്‍, ഇതിന് തയ്യാറാവാതെ പാര്‍ട്ടി ഓഫിസിലേക്ക് എത്തിയത് ശരിയായില്ലെന്നുമാണ് ഇവര്‍ പറയുന്ന്ത്. പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ഉടലെടുത്തതോടെ ഇന്ന് സക്കീര്‍ ഹുസയ്ന്‍ കീഴടങ്ങുമെന്നും പറയപ്പെടുന്നുണ്ട്. എറണാകുളം വെണ്ണല സ്വദേശി ജൂബി പൗലോസിന്റെ പരാതിയിലാണ് സക്കീറിനെതിരേ കേസെടുത്തത്. ഷീല തോമസും ജൂബി പൗലോസും പങ്കാളികളായ ഡയറി പ്ലാന്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഷീലയുടെ ആവശ്യപ്രകാരം ജൂബിയെ തട്ടിക്കൊണ്ടുപോയി തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 74 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day