|    Dec 7 Wed, 2016 9:48 pm
FLASH NEWS

വോട്ടെടുപ്പ് എങ്ങനെ?

Published : 8th November 2016 | Posted By: SMR

ദേശവ്യാപകമായ തിരഞ്ഞെടുപ്പിനു പകരം യുഎസില്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് ഇലക്ടറല്‍ കോളജാണ്. 50 സംസ്ഥാനങ്ങളിലും തലസ്ഥാനമായ വാഷിങ്ടണിലുമടക്കം പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ അധികാരമുള്ള ഇലക്ടറല്‍മാരുടെ സഭയാണിത്. ഇവരാണു പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. ഓരോ സംസ്ഥാനങ്ങള്‍ക്കും കോണ്‍ഗ്രസ്സിലെ പ്രാതിനിധ്യമനുസരിച്ച് ഇലക്ടറല്‍മാരുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. മൊത്തം 538 ഇലക്ടറല്‍ വോട്ടുകളാണുള്ളത്. ഇതില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാന്‍ 270 വോട്ടുകളാണ് ആവശ്യം. ഫലം വരുന്നതോടെ ഒരു ഇലക്ടറല്‍ മാപ് തയ്യാറാക്കും. ഇതില്‍ റിപബ്ലിക്കന്‍മാര്‍ വിജയം നേടുന്നിടത്ത് ചുവപ്പു നിറവും ഡെമോക്രാറ്റിക് പാര്‍ട്ടി വിജയിക്കുന്നിടത്ത് നീല നിറവും നല്‍കുന്നതാണ് പതിവുരീതി. ഇതു വിജയത്തിന്റെ സ്ഥിരീകരണമാണ്.
തിരഞ്ഞെടുപ്പുഫലം
ഓരോ സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ കഴിയുന്ന മുറയ്ക്ക് യുഎസ് ടിവി ചാനലുകള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടുതുടങ്ങും. നാളെയായിരിക്കും ഔദ്യോഗികമായി ഫലം പുറത്തുവിടുക. ഫ്‌ളോറിഡ, പെന്‍സില്‍വാനിയ, ഒഹായോ, മിഷിഗണ്‍, നോര്‍ത്ത് കാരലൈന, വെര്‍ജിനിയ, മിന്നസോട്ട, വിസ്‌കോന്‍സിന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഇലക്ടറല്‍ വോട്ടുകളുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day