|    Dec 7 Wed, 2016 9:47 pm
FLASH NEWS

വൈറ്റ്ഹൗസില്‍ ഒബാമയും ട്രംപും കൂടിക്കാഴ്ച നടത്തി

Published : 12th November 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായി നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തി. കഴിഞ്ഞദിവസം വൈറ്റ്ഹൗസിലെ ഓവല്‍ ഓഫിസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. അധികാരക്കൈമാറ്റം സംബന്ധിച്ചാണ് ഇരുവരും ചര്‍ച്ച നടത്തിയത്. സമാധാനപരമായ അധികാരമാറ്റത്തിനായി തനിക്കാവുന്നതെല്ലാം ചെയ്യാമെന്ന് ഒബാമ ട്രംപിനു വാക്കുകൊടുത്തു. പ്രസിഡന്റ് എന്ന നിലയില്‍ ട്രംപ്്് വിജയിച്ചുകാണണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഒബാമ അഭിപ്രായപ്പെട്ടു. അടുത്ത ജനുവരി 20നാണ് ട്രംപ്്് യുഎസ്്് പ്രസിഡന്റായി സ്ഥാനമേല്‍ക്കുക. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം ഇതാദ്യമായാണ് ട്രംപ്്് വൈറ്റ്ഹൗസിലെത്തുന്നത്്. ന്യൂയോര്‍ക്കില്‍നിന്ന് തന്റെ സ്വകാര്യവിമാനത്തില്‍ വാഷിങ്ടണിലെ റീഗന്‍ നാഷനല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ട്രംപിനെ പ്രസിഡന്റ് ബറാക് ഒബാമയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ട്രംപിന്റെ ഭാര്യ മെലാനിയ, വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മൈക് പെന്‍സ് എന്നിവരും ട്രംപിനൊപ്പമുണ്ടായിരുന്നു. മെലാനിയയുമായി ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമയും ചര്‍ച്ച നടത്തി.തിരഞ്ഞെടുപ്പു സമയത്ത് ട്രംപും ഒബാമയും തമ്മില്‍ നിരവധി തവണ ഏറ്റുമുട്ടിയിരുന്നു. ഒബാമ ജന്‍മംകൊണ്ട്്് അമേരിക്കക്കാരനല്ലെന്ന്്് ട്രംപ്്് വാദിച്ചിരുന്നു. ഒബാമയാണ് ഐഎസ് സ്ഥാപകനെന്ന് ട്രംപിന്റെ ആരോപണം ഏറെ വിവാദമായിരുന്നു. പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ ട്രംപിന് യോഗ്യതയില്ലെന്ന ഒബാമയുടെ പരാമര്‍ശവും ഏറെ ചര്‍ച്ച ചെയ്തിരുന്നു.തിരഞ്ഞെടുപ്പ്്് ഫലം പുറത്തുവന്ന ശേഷം യുഎസ് രാഷ്ട്രീയത്തിലുണ്ടായ പെട്ടെന്നുള്ള മാറ്റം പ്രതിഫലിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ച. അധികാരമാറ്റം സുഗമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് താന്‍ അടുത്ത രണ്ടുമാസവും പ്രാധാന്യം നല്‍കുകയെന്ന് കൂടിക്കാഴ്ചയ്‌ക്കൊടുവില്‍ ഒബാമ അറിയിച്ചു. നിങ്ങള്‍ വിജയിച്ചാല്‍ ഈ രാജ്യം വിജയിക്കുമെന്ന്്് ചര്‍ച്ചയ്ക്കിടെ ഓബാമ ട്രംപിനോട്്് പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക്് അവസരം തന്നതില്‍ ഒബാമയോട് ട്രംപ്്് നന്ദി പറഞ്ഞു. 10 മിനിറ്റായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട്്് അത്്് 90 മിനിറ്റായി നീണ്ടുപോയി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day