|    Dec 6 Tue, 2016 2:07 am
FLASH NEWS

വൈദ്യുതി ലൈന്‍ പൊട്ടിവീണ് പോത്തുകള്‍ ചത്തു

Published : 14th November 2016 | Posted By: SMR

ഹരിപ്പാട്: പാടശേഖരത്തിലെ നിലം ഉഴുതുമറിക്കുന്നതിനിടയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് ഉഴവ് പോത്തുകള്‍ ചത്തു. ഉടമയും ഉഴവുകാരനുമായ പള്ളിപ്പാട് വഴുതാനം ആലും തറയില്‍ സുരേഷും സഹായികളായ വഴുതാനം ശാലിനി ഭവനത്തില്‍ സുകുമാരന്‍, വയലില്‍ അജയന്‍, ആലും തറ മധു എന്നിവര്‍ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10.30 ന് വഴുതാനം പറക്കളം കാട്ടുകണ്ടം പാടശേഖരത്തിലായിരുന്നു സംഭവം. സുരേഷ് കുമാര്‍ തന്റെ പോത്ത്കളെ ഉപയോഗിച്ച് നിലം ഉഴുതുന്നതിനിടയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീഴുന്നത് കണ്ട് കൊണ്ട് ഓടി മാറിയയിനാലാണ് ഉടമയും സഹായികളും രക്ഷപ്പെട്ടത്. പാടശേഖരത്തിലൂടെ കടന്നുപോവുന്ന വൈദ്യുതി ലൈനുകള്‍ വലിച്ചിരുന്ന തൂണുകള്‍ ദ്രവിച്ച് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. പല തവണ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടികള്‍ സ്വീകരിച്ചില്ലെന്നും കര്‍ഷകര്‍ക്ക് പരാതിയുണ്ട്. പള്ളിപ്പാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രകുറുപ്പ്, വില്ലേജ് ഓഫിസര്‍ എ കെ അശോക് കുമാര്‍, ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ സിന്ധു ആര്‍ നായര്‍, ഗ്രാമപ്പഞ്ചായത്തംഗം ശ്യാം ശങ്കര്‍, പാടശേഖര സമിതി പ്രസിഡന്റ് ഗോപാലകൃഷ്ണപിള്ള, സെക്രട്ടറി പി സി കുഞ്ഞുമോന്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day