|    Dec 6 Tue, 2016 11:31 am
FLASH NEWS

വൈദ്യുതി പോസ്റ്റ് കയറില്‍ കെട്ടി നിര്‍ത്തിയിരിക്കുന്നത് ഭീഷണി ഉയര്‍ത്തുന്നു

Published : 19th November 2016 | Posted By: SMR

അടൂര്‍: വൈദ്യുതിപോസ്റ്റ് കയറില്‍ കെട്ടി നിര്‍ത്തിയിരിക്കുന്നത് അപകടഭീഷണി ഉയര്‍ത്തുന്നു. അടൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിലുള്ള ചക്കിമുക്കിലാണ് സംഭവം. നെടുംകുന്ന് ട്രാന്‍സ്‌ഫോമറില്‍ നിന്നു സ്വകാര്യ മില്ലുടമയ്ക്കുവേണ്ടി ചിറ്റാണിമുക്കില്‍ സ്ഥാപിക്കുന്ന ട്രാന്‍സ്‌ഫോര്‍മറിലേക്ക് 11 കെവി ലൈന്‍ വലിക്കുന്നതിന് കഴിഞ്ഞ മൂന്നു വര്‍ഷം മുമ്പാണ് വൈദ്യുതി പോസ്റ്റുകള്‍ സ്ഥാപിച്ചത്. ഇവിടെയുണ്ടായിരുന്ന എല്‍ടി പോസ്റ്റുകള്‍ മാറ്റിയിട്ടാണ് എച്ച്ടി പോസ്റ്റുകള്‍ സ്ഥാപിക്കേണ്ടത്. എന്നാല്‍ നെടുംകുന്ന് ട്രാന്‍സ്‌ഫോമറില്‍ നിന്നുള്ള അഞ്ചാമത്തെ എല്‍ടിി, പോസ്റ്റ് പിഴുത് മാറ്റാതെ അത് കയറില്‍ കെട്ടി സമീപത്തെ ആഞ്ഞിലി മരത്തില്‍ വലിച്ചുകെട്ടിയശേഷം അതിന് മുകളിലൂടെ എച്ച്ടി ലൈനുകള്‍ക്ക്  വേണ്ടി പോസറ്ററുകള്‍ സ്ഥാപിച്ചതെന്ന് പരിസരവാസികള്‍ പറയുന്നു. കഴിഞ്ഞ മൂന്നുദിവസമായി കയറില്‍കെട്ടിയിരിക്കുന്ന പോസ്റ്റ് ഏതുനിമിഷവും നിലംപൊത്താറായ നിലയിലാണ്. ഈ വിവരം പരിസരവാസികള്‍ വര്‍ക്കിന്റെ ചുമതലയിലുള്ള കെഎസ്ഇബി. ഓവര്‍സിയറെ അറിയിച്ചിട്ടും പോസ്റ്റ് മാറ്റാന്‍ നടപടിയെടുത്തില്ലെന്ന് ആരോപണമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day