|    Dec 5 Mon, 2016 2:02 pm
FLASH NEWS

വൈദ്യുതി കേബിള്‍ കത്തിച്ച കേസ്: അന്വേഷണം എങ്ങുമെത്തിയില്ല

Published : 25th November 2016 | Posted By: SMR

കോഴിക്കോട്: നഗരത്തില്‍ നാലിടങ്ങളില്‍ കെഎസ്ഇബിയുടെ ഭൂഗര്‍ഭ വൈദ്യുത കേബിളുകളും ട്രാന്‍സ്‌ഫോമറിലേയ്ക്കുളള അനുബന്ധ വൈദ്യുത വയറുകളും തീയിട്ട കേസില്‍ ഇതുവരെ തുമ്പായില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെയായി 10 പേരെ ചോദ്യം ചെയ്തു. മൂന്നാലിങ്കല്‍ സ്വദേശിയായ 45കാരനെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം തുടരുന്നത്. ഇയാള്‍ മനോരോഗിയാണ്. കെഎസ്ഇബിയുടെ വസ്തുക്കള്‍ കത്തിച്ചത് ഇയാള്‍ തന്നെയാണെന്ന് അന്വേഷണസംഘത്തിന് ഉറപ്പിക്കാനായിട്ടില്ല. എങ്കിലും ടയര്‍, വൈക്കോല്‍ എന്നിവ കത്തിക്കുന്ന സ്ഥിരം സ്വഭാവം ഇയാള്‍ക്കുണ്ടെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ തന്നെയാണെന്ന് തെളിഞ്ഞാല്‍ കേസ് അവസാനിപ്പിക്കുകയല്ലാതെ പോലിസിന് മുന്നില്‍ മറ്റ്് മാര്‍ഗങ്ങളില്ല. കേസുമായി ബന്ധപ്പെട്ട് ഒരു ഇടതുപക്ഷ സംഘടനയില്‍ പെട്ട പേരാമ്പ്ര സ്വദേശിയേയും മറ്റ് പലരേയും ചോദ്യം ചെയ്‌തെങ്കിലും കാര്യമായ പുരോഗതിയൊന്നുമായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.ചെറൂട്ടി റോഡ്, നഗരം വില്ലേജ് ഓഫിസിന് സമീപം എന്നിവിടങ്ങളിലുളള റിങ്ങ് മെയിന്‍ യൂനിറ്റ് (ആര്‍എംയു) എന്ന വയറുകളും കേബിളുകളുമാണ് കഴിഞ്ഞ ദിവസം കത്തിച്ചത്. ഏകദേശം 22 ലക്ഷം രൂപയുടെ നഷ്ടമാണ് കെഎസ്ഇബി അധികൃതര്‍ക്കുണ്ടായത്. ചെറൂട്ടി റോഡിലെ രണ്ട് യൂനിറ്റുകളും വില്ലേജ് ഓഫിസിന് സമീപം 100 മീറ്ററും 700 മീറ്ററും മാറി രണ്ടിടങ്ങളിലായുളള ആര്‍എംയു യൂനിറ്റുകളുമാണ് തീയിട്ടത്. റെയില്‍വെ ട്രാക്കിനോട് ബന്ധപ്പെട്ടുള്ള അധികൃതര്‍ ഉപേക്ഷിച്ച ഭൂഗര്‍ഭ വൈദ്യുത കേബിളുകളും അതിന്റെ സ്വിച്ചിങ് സംവിധാനവും കത്തിച്ചവയില്‍ ഉള്‍പ്പെട്ടിരുന്നു. ചെറൂട്ടി റോഡിലെ അഞ്ച് ബാങ്കുകളിലേ—ക്കുള്ള വൈദ്യുത ലൈനുകളും ഇതിനൊപ്പം കത്തിയിട്ടുണ്ട്. ചെറൂട്ടി റോഡ്, ആനക്കുളം, ടാഗോര്‍ ഹാളും പരിസരവും എന്നിവിടങ്ങളിലേയ്ക്കുളള 11,000 കെവി ലൈനിന്റെ അനുബന്ധ കേബിളുകളുമാണ് കത്തിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day