|    Dec 3 Sat, 2016 1:32 am
FLASH NEWS

വൈദ്യുതിയില്ല; ഭിന്നശേഷിക്കാര്‍ക്കുള്ള ലക്ഷങ്ങളുടെ ഉപകരണങ്ങള്‍ നശിക്കുന്നു

Published : 25th November 2016 | Posted By: SMR

ബാലരാമപുരം: ഇത്തിരി വെളിച്ചത്തിനായി ഭിന്നശേഷിക്കാരുടെ കാത്തിരിപ്പ് എട്ടുവര്‍ഷം പിന്നിടുന്നു. ബാലരാമപുരം ഗ്രാമപ്പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്ന പഠന പരിശീലന കേന്ദ്രത്തിനാണ് അധികൃതര്‍ വെളിച്ചം നല്‍കാതെ അവഗണിക്കുന്നത്. അസഹ്യമായ ചൂട് ഇവിടെ പഠിക്കാനെത്തുന്ന കുട്ടികളെ ദുരിതത്തിലാക്കിയിട്ടുണ്ട്. ബഡ്‌സ് സ്‌കൂളില്‍ പഠിക്കാന്‍ രാവിലെ എത്തുന്ന കുട്ടികള്‍ കനത്ത ചൂടില്‍ വിയര്‍ത്തുകുളിച്ചാണു പഠനം തുടരുന്നത്. ചൂട് കാരണം ഇടവേളകളില്‍ ഉറങ്ങുന്നതിനു പോലും കഴിയാത്ത അവസ്ഥയാണ്. ഫാനില്ലാതെ ചൂടു കൂടുമ്പോള്‍ കുട്ടികളെ കുറച്ച് നേരം പുറത്തുനിര്‍ത്താറാണു പതിവ്. കുട്ടികള്‍ ക്ഷീണിതരാവുന്നതു കാരണം പല രക്ഷിതാക്കളും കുട്ടികളെ പലപ്പോഴും സ്‌കൂളില്‍ വിടാറില്ല. കെട്ടിടത്തിലെ വയറിങ് പണികളിലെ അപാകത ആരോപിച്ചാണ് വൈദ്യുതി നിഷേധിക്കുന്നത്. 2008ലാണു ബാലരാമപുരം ഗ്രാമപ്പഞ്ചായത്തിലെ തെക്കേകുളത്ത് പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തത്. അന്നു മുതല്‍ വൈദ്യുതി—ക്കു വേണ്ടി കാത്തിരിക്കുകയാണു കുട്ടികള്‍.  കുട്ടികളുടെ പരിശീലനത്തിന് ആവശ്യമായ നിരവധി ഉപകരണങ്ങള്‍ ഇവിടെയുണ്ട്. വൈദ്യുതി ഇല്ലാത്തതു കാരണം പ്രവര്‍ത്തിക്കാത്തതിനാല്‍ ഇവ നോക്കുകുത്തിയായി മാറി. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഫിസിയോതെറാപ്പി ഉപകരണവും കായിക പരിശീലനത്തി—നുമുള്ള ഉപകരണങ്ങളും കട്ടപ്പുറത്താണ്.  27 വിദ്യാര്‍ഥികളാണ് ഇവിടെയുള്ളത്. അടിയന്തരമായി വൈദ്യുതി ലഭിക്കുന്നതിനു വേണ്ട നടപടി ഉടന്‍ സ്വീകരിക്കണമെന്ന് ആവശ്യവുമായി നാട്ടുകൂട്ടം ജനകീയ കൂട്ടായ്മ രംഗത്തെത്തിയിട്ടുണ്ട്. സ്ഥലം എംഎല്‍എ അഡ്വ. എം വിന്‍സെന്റിനും ബാലരാമപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്‍ വസന്തകുമാരിക്കും നാട്ടുകൂട്ടം നിവേദനം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day