|    Dec 10 Sat, 2016 2:46 am
FLASH NEWS

വൈക്കത്ത് കടയുടമയുടെ അനധികൃത കൈയേറ്റം ഒഴിപ്പിച്ചു

Published : 28th November 2016 | Posted By: SMR

വൈക്കം: യുഡിഎഫിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ നഗരസഭ ഭരണത്തിനെതിരേ എല്‍ഡിഎഫും ബിജെപിയും ആരോപണമുന്നയിച്ചിരുന്ന കടമുറിയുടെ കൈയേറ്റ ഭാഗങ്ങള്‍ നിലവിലുള്ള എല്‍ഡിഎഫ് നഗരസഭാ ഭരണസമിതി പൊളിച്ചുമാറ്റി. എന്നാല്‍ നിര്‍ദേശം വന്ന സമയം കടയുടമ തന്നെയാണ് കൈയേറിയ ഭാഗം നീക്കം ചെയ്തത്. നഗരസഭയിലെ ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിലായി പ്രവര്‍ത്തിച്ചു വരുന്ന ബേക്കറിയുടെ അനധികൃതമായി നിര്‍മിച്ച ഭാഗങ്ങളാണ് പൊളിച്ചുമാറ്റിയത്. ടാക്‌സി സ്റ്റാന്‍ഡിനു വേണ്ടി നഗരസഭയ്ക്കു കൈമാറിയ സ്ഥലത്താണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിയമവിരുദ്ധമായി നഗരസഭ കച്ചവടത്തിന് മുറി അനുവദിച്ചത്. ഇതിനു ശേഷം കടയുടമ കൂടുതല്‍ സ്ഥലം കൈയേറി കെട്ടിടം വിപുലീകരിക്കുകയായിരുന്നു. രണ്ട് വൈദ്യുത പോസ്റ്റുകളടക്കം കടക്കുള്ളിലാക്കി. ഈ അനധികൃത നിര്‍മാണം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകള്‍ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്നുള്ള കേസുകള്‍ നിലനില്‍ക്കുകയാണ്. പുതിയ നഗരസഭ കൗണ്‍സില്‍ അധികാരമേറ്റ ശേഷം ഹൈക്കോടതിയിലെ നിയമ നടപടികള്‍ ശക്തമാക്കി. കോടതിയുടെ നിര്‍ദേശാനുസരണം തദേശഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ട്രൈബ്യൂണല്‍ അനധികൃത നിര്‍മാണം പൊളിച്ചു മാറ്റണമെന്നും നഗരസഭയ്ക്ക് 10.000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വിധി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് കടയുടമ ഹൈക്കോടതിയില്‍ വീണ്ടും റിട്ട് സമര്‍പിക്കുകയും വിധിയ്ക്ക് താല്‍ക്കാലികമായി സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു. നഗരസഭയുടെ വാദം അംഗീകരിച്ച ഹൈക്കോടതി അനധികൃത നിര്‍മാണം പൊളിച്ചുമാറ്റണമെന്ന് ഉത്തരവിട്ടതിനെ തുടര്‍ന്നാണ് അനധികൃതഭാഗങ്ങള്‍ പൊളിച്ചുമാറ്റാന്‍ ആരംഭിച്ചത്. സ്ഥാപനത്തിനു നഗരസഭ ഇതുവരെ ലൈസന്‍സ് നല്‍കിയിട്ടില്ല. ഡിസംബര്‍ 27നകം കട പൂര്‍ണമായി പൊളിച്ചുമാറ്റാനാണ് നഗരസഭാ തീരുമാനം. അതുവരെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്കു കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇവിടെ ഓപണ്‍ സ്റ്റേഡിയം നിര്‍മിക്കുന്നതിനുള്ള പദ്ധതി നഗരസഭയുടെ പരിഗണനയിലാണ്. കോടതി അനുവദിച്ച സമയം അവസാനിച്ചാല്‍ ഉടന്‍ തുടര്‍നടപടികള്‍ ഉണ്ടാവുമെന്ന് നഗരസഭാ ചെയര്‍മാന്‍ അനില്‍ബിശ്വാസ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day