|    Dec 6 Tue, 2016 6:17 am
FLASH NEWS

വൈക്കത്തും താറാവുകള്‍കൂട്ടത്തോടെ ചത്തു

Published : 3rd November 2016 | Posted By: SMR

വൈക്കം: വെച്ചൂര്‍ പഞ്ചായത്തില്‍ പക്ഷിപ്പനിയെ തുടര്‍ന്ന് താറാവുകള്‍ കൂട്ടത്തോടെ ചാവുന്നത് തുടരുന്നു. നെല്‍കര്‍ഷകര്‍ നേരിടുന്ന അതേ അവസ്ഥ തന്നെയാണ് താറാവുകര്‍ഷകരിലേക്കും എത്തിയിരിക്കുന്നത്. പന്നയ്ക്കാത്തടം പാടശേഖരത്തില്‍ ഇറങ്ങിയ 12000 താറാവുകളില്‍ ഇതിനകം 2000ല്‍ അധികം എണ്ണം ചത്തു കഴിഞ്ഞു. ശേഷിക്കുന്ന താറാവുകളിലും അസുഖം ബാധിച്ചിരിക്കുകയാണ്. പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ അരികുപുറത്തും ദേവസ്വംകരിയിലും 500ഓളം താറാവുകള്‍ ചത്തു. വെച്ചൂര്‍, തലയാഴം പഞ്ചായത്തുകളിലായി 50 പേരാണ് ആയിരക്കണക്കിന് താറാവുകളെ വളര്‍ത്തി ഉപജീവനം നടത്തുന്നത്. വെച്ചൂര്‍ മൃഗാശുപത്രിയിലെ ഡോ. സന്തോഷിന്റെ നേതൃത്വത്തില്‍ പാടശേഖരത്തിലെത്തി അസുഖം ബാധിച്ച താറാവുകളുടെ സാംപിള്‍ എടുത്തു. വെച്ചൂര്‍ പഞ്ചായത്ത് അടിയന്തര യോഗം ചേര്‍ന്ന് കര്‍ഷകര്‍ക്ക് സംരക്ഷണമൊരുക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. ഉച്ചയ്ക്കു ശേഷം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ വെച്ചൂരിലെത്തി ചത്ത താറാവുകളെ സംസ്‌കരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day