|    Dec 4 Sun, 2016 9:28 am
FLASH NEWS

വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരന്‍ അബു അന്തരിച്ചു

Published : 19th November 2016 | Posted By: SMR

തലയോലപ്പറമ്പ്: മലയാളത്തിന്റെ വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുജന്‍ പുത്തന്‍കാഞ്ഞൂര്‍ പി എ അബൂബക്കര്‍ (അബു- 92) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെയായിരുന്നു മരണം. ഖബറടക്കം നടത്തി. ബഷീറിന്റെ ഓര്‍മകളിലാണ് എന്നും ഇദ്ദേഹം ജീവിച്ചത്. ബഷീറിന്റെ സാഹിത്യസൃഷ്ടികളില്‍ പ്രധാനമായിരുന്ന പാത്തുമ്മയുടെ ആട്, എന്റെ ഉമ്മ, ഓര്‍മകളുടെ അറകള്‍ എന്നിവയിലെല്ലാം ജീവിതസ്പര്‍ശം നിറഞ്ഞ കഥാപാത്രങ്ങളില്‍ ഒരാളായിരുന്നു അബു. മലയാളികളുടെ മനസ്സില്‍ കടന്നുകൂടിയ ബഷീര്‍ കഥാപാത്രങ്ങളില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം ചെന്നയാളായിരുന്നു ഇദ്ദേഹം. ബഷീര്‍ എറണാകുളത്ത് പുസ്തകശാല നടത്തിയിരുന്നപ്പോള്‍ കടയില്‍ സഹായിയായി നിന്നിരുന്നതും അബുവായിരുന്നു. ഫാബിയെ പെണ്ണു കാണാനും കെട്ടുകല്യാണത്തിനും ഉണ്ടായിരുന്ന ബഷീറിന്റെ ഏക ബന്ധു അബു മാത്രമായിരുന്നു. ബഷീറിന്റെ ജന്മനാടായ തലയോലപ്പറമ്പില്‍ അദ്ദേഹത്തിന്റെ ഓര്‍മ എന്നും നിലനിര്‍ത്താന്‍ അബു മുന്‍കൈയെടുത്ത് ബഷീര്‍ അന്തരിച്ച വര്‍ഷമായ 1994ല്‍ തന്നെ ബഷീര്‍ സ്മാരക സമിതി എന്ന സംഘടനയ്ക്ക് രൂപം നല്‍കിയിരുന്നു. അബുക്ക വിടവാങ്ങിയതോടെ ബഷീറിന്റെ ജന്മദേശവും കഥാപാത്രങ്ങളെയും തേടിയെത്തുന്ന ആരാധകര്‍ക്ക് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പരേതയായ സുഹ്‌റയാണ് ഭാര്യ. മക്കള്‍: ജുമൈല, പി എ അന്‍വര്‍, റസിയ, പി എ ഷാജി. മരുമക്കള്‍: പി എ മജീദ് (ഈരാറ്റുപേട്ട), ലൈല (ചേര്‍ത്തല), മജീദ് (മറവന്‍തുരുത്ത്) പി കെ  പരീക്കുട്ടി, നജിദ (കോട്ടയം).

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day