|    Dec 11 Sun, 2016 5:21 pm
FLASH NEWS

വേളം തീക്കുനിയില്‍ യൂത്ത് ലീഗില്‍ വിഭാഗീയത രൂക്ഷം

Published : 7th November 2016 | Posted By: SMR

കുറ്റിയാടി: വേളം തീക്കുനിയില്‍ യൂത്ത് ലീഗില്‍ നിലനില്‍ക്കുന്ന വിഭാഗീയത മറനീക്കി പുറത്തുവന്നു. പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് നേതൃത്വത്തിനെതിരെ കരിങ്കൊടികളുമായി രംഗത്ത്. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കുറ്റിയാടി മണ്ഡലം പ്രചാരണ ജാഥയുടെ ഭാഗമായി സ്ഥാപിച്ച കൊടി തോരണങ്ങള്‍ക്ക് ഒപ്പമാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ കരിങ്കൊടി നാട്ടിയത്.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കുറ്റിയാടി സിഐയുടെ നേതൃത്വത്തിലുള്ള പോലിസ് കരിങ്കൊടി അഴിച്ചുമാറ്റി.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണു വേളത്ത് ലീഗില്‍ പൊട്ടിത്തെറിയുണ്ടായത്. ഒരുവിഭാഗം പ്രവര്‍ത്തകര്‍ മാണിക്കോത്ത് ബഷീറിന്റെ പേരാണു പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. മറുവിഭാഗം വി കെ അബ്ദുല്ലയുടെ പേരും നിര്‍ദേശിച്ചു. ഒടുവില്‍ വി കെ അബ്ദുല്ലയ്ക്കാണു നറുക്ക് വീണത്.
ഇതേതുടര്‍ന്ന് ലീഗില്‍ ശക്തമായ പൊട്ടിത്തെറിയുണ്ടാവുകയും യൂത്ത് ലീഗ് നേതാവ് ശിഹാബിന്റെ നേതൃത്വത്തില്‍ ഇരുനൂറിലധികം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടുനില്‍ക്കുകയും ചെയ്തു. പിന്നീട് നടന്ന പഞ്ചായത്ത് ഭാരവാഹികള്‍ക്കുള്ള സ്വീകരണം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ വിഭാഗീയത രൂക്ഷമായി തുടര്‍ന്നു. പലപ്പോഴും ജില്ലാ-സംസ്ഥാന നേതൃത്വം ഇടപെട്ട് കലഹത്തിനു ശമനമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അതിനിടെ മെംബര്‍ഷിപ്പ് കാംപയിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി അലങ്കോലപ്പെടുകയും നിര്‍ത്തിവയ്ക്കുകയും ചെയ്തു.
പ്രശ്‌നം പരിഹരിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടതിനെ തുടര്‍ന്ന് തീക്കുനി ശാഖാ പ്രസിഡന്റ് ടി അമ്മദും സെക്രട്ടറി ടി കെ മഹമൂദും രാജിവച്ചതിനു തൊട്ടുപിന്നാലെയാണു വിഭാഗീയത പുതിയ തലത്തിലേക്ക് കടന്നിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക