|    Dec 11 Sun, 2016 7:43 am

വേറിട്ട ചിത്രപ്രദര്‍ശനവുമായി അജീഷ് ഐക്കരപ്പടി

Published : 6th November 2016 | Posted By: SMR

ചേളാരി: ആധുനിക മൊൈബല്‍ ഫോണ്‍ യുഗത്തില്‍ ഫോട്ടോ എഡിറ്റിങ് ആപ്ലിക്കേഷനിലെ ഉപകരണങ്ങളാല്‍ തികച്ചും വേറിട്ടശൈലിയില്‍ ചിത്രകലാ നിയമങ്ങളില്ലാതെ, തൂലികയും, കാന്‍വാസും, ചായക്കൂട്ടുകളുമില്ലാതെ “മൊബൈല്‍ ഫിങ്കര്‍ട്രിപ്പ് ആര്‍ട്ട്’ എന്ന നവീന ചിത്ര രചനാ ശൈലിയിലൂടെ വര്‍ണശബളങ്ങളായ ചിത്രങ്ങള്‍ വരച്ച് അജീഷ് ശ്രദ്ധനേടുന്നു. ഈആപ്ലിക്കേഷനില്‍ അഞ്ച് ഇഞ്ച്മാത്രം വലിപ്പമുള്ള മൊബൈല്‍ഫോണിന്റെ ടച്ച് സ്‌ക്രീനില്‍ കൈവിരലുകള്‍ മാത്രം ഉപയോഗിച്ച് വരച്ച് തുടങ്ങുകയും തന്റെ ഫേസ്ബുക്ക്‌പേജായ ‘കുത്തിവര’യിലൂടെ ചിത്രങ്ങള്‍ പുറംലോകത്തെ കാണിക്കുകയുമായിരുന്നു അജീഷ്.ചേളാരി ജിവിഎച്ച്എസ്എസ്സില്‍ നടന്ന പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ നൂറുക്കണക്കിനു പേരാണ് അജീഷിന്റെ ചിത്രങ്ങള്‍ ആസ്വദിച്ചത്. സ്‌കൂള്‍ കലോല്‍സവങ്ങളില്‍ പെന്‍സില്‍ ഡ്രോയിങ്, ജലച്ചായം, എണ്ണച്ചായം, ക്ലേ മോഡലിങ്, ലോഗോ രചനകള്‍ എന്നിവയില്‍ ഒട്ടേറെ സമ്മാനം നേടിയിട്ടുണ്ട് ഇദ്ദേഹം. 2013ല്‍ കാലിക്കറ്റ്‌സര്‍വകലാശാല ന്യൂഇയര്‍ കാര്‍ഡിലെ ചിത്രങ്ങളും 2013ലെ കലണ്ടറിലെ 12രേഖാചിത്രങ്ങളും പിറവിയെടുത്തത് അജീഷിന്റെ വിരല്‍തുമ്പില്‍ നിന്നാണ്. അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന നിരുപമ റാവുവിന് കാലിക്കറ്റ്‌സര്‍വകലാശാല നല്‍കിയ ഉപഹാരം അജീഷ് വരച്ച ചിത്രമായിരുന്നു. നല്ല അധ്യാപകനുള്ള പ്രഫ. എം എം ഗനി അവാര്‍ഡ് രൂപകല്‍പ്പന ചെയ്തതും അജീഷായിരുന്നു. യാതൊരു ചിത്രാഭ്യാസവുമില്ലാത്ത അജീഷ് ഇതിനകം നൂറുകണക്കിന് ചിത്രങ്ങളാണ് വരച്ചത്. കാലിക്കറ്റ് സര്‍വകലാശാല പ്രസ്സിലെ സ്റ്റോര്‍കീപ്പറാണ് അജീഷ്. ഇതുവരെ വരച്ച മുഴുവന്‍ ചിത്രങ്ങളും അജീഷ് തന്റെ ഫേ്‌സ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല, ലളിതകലാ അക്കാദമി ആര്‍ട്ട്ഗാലറി തൃശൂര്‍, ലളിതകലാ അക്കാദമി ആര്‍ട്ട്ഗാലറി കോഴിക്കോട്, ഗവ. എന്‍ന്‍ജിനീയറിങ് കോളജ് വെസ്റ്റ്ഹില്‍ തുടങ്ങി നിരവധിയിടങ്ങളില്‍ ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്. 2015ല്‍ ചെറുകാവ് ഗ്രാമപ്പഞ്ചായത്ത് പ്രതിഭാ അവാര്‍ഡ് നല്‍കി ആദരിച്ചു. ഐക്കരപ്പടിയിലെ റിട്ട. അധ്യാപകരായ സി എന്‍ പുരുഷോത്തമന്റെയും കനകയമ്മയുടെയും മകനാണ്. ഭാര്യ: ഷിജി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക