|    Dec 8 Thu, 2016 5:37 am
FLASH NEWS

വേതനമില്ലാതെ സ്പിന്നിങ്് മില്ല് തൊഴിലാളികള്‍

Published : 24th October 2016 | Posted By: SMR

തിരൂര്‍: ടെക്സ്റ്റയില്‍സ് കോര്‍പറേഷന്റെകീഴിലുള്ള സ്പിന്നിങ്് മില്ലുകളില്‍ ഉല്‍പാദനം നിലച്ചിട്ട് രണ്ടു മാസം. ശമ്പളം ലഭിക്കാതെ തൊഴിലാളികള്‍ ദുരിതത്തില്‍.കേരള സ്‌റ്റേറ്റ് ടെക്സ്റ്റയില്‍സ് കോര്‍പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ സ്പിന്നിങ്്‌സ് ആന്റ് വീവിങ്്‌സ് മില്‍സ്, കോട്ടയംടെക്സ്റ്റയില്‍സ്, പ്രഭുറാം മില്‍, എടരിക്കോട് എന്നീ സ്പിന്നിങ്് മില്ലുകളിലെ ഉല്‍പാദനമാണ് കഴിഞ്ഞ രണ്ടു മാസമായി നിലച്ചിരിക്കുന്നത്.ഉല്‍പാദനം നിലച്ചതോടെ ഈ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് കഴിഞ്ഞ രണ്ടു മാസമായി വേതനം പോലും ലഭിച്ചിട്ടില്ല.ടെക്സ്റ്റയില്‍ കോര്‍പറേഷന്‍ തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നും പിടിച്ച 20കോടി രൂപ ഇഎസ്‌ഐ പ്രോവിഡന്റ് ഫണ്ട്, എല്‍ഐസി, സൊസൈറ്റി വെല്‍ഫയര്‍ തുടങ്ങിയവയിലേക്ക് ഇനിയും അടവാക്കാനുണ്ട്. വൈദ്യുതി ചാര്‍ജ് ഇനത്തില്‍ അഞ്ചു കോടിയും പരുത്തി വാങ്ങിയ ഇനത്തില്‍ രണ്ടു കോടിയും കോര്‍പറേഷന് ബാധ്യതയുണ്ട്. ഇവയ്ക്കു പുറമെ തൊഴിലാളികള്‍ക്കുള്ള ചികില്‍സാ സംവിധാന സൗകര്യവും അവതാളത്തിലാണ്. ജില്ലയിലെ എടരിക്കോട് സ്പിന്നിങ്് മില്ലില്‍ മാത്രം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7.89 കോടിയുടെ നഷ്ടമാണുണ്ടായത്.ഇവിടെ ഇതുവരെ സഞ്ചയിത നഷ്ടം 48 കോടിയാണ്.  മുഖ്യമന്ത്രി ഇടപെട്ട് ബാധ്യതകള്‍ നികത്താന്‍ സര്‍ക്കാര്‍ ഫണ്ടനുവദിച്ച് പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ മുഖ്യമന്ത്രി ശ്രമിക്കണമെന്ന്  കേരളാ സ്‌റ്റേറ്റ് ടെക്സ്റ്റയില്‍സ് ഫെഡറേഷന്‍ (എസ്ടിയു ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. എസ്ടിയു മെംബര്‍ഷിപ്പ് കാംപയിന്‍ ദേശീയ ജന. സെക്രട്ടറി അഡ്വ. എം റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day