|    Dec 5 Mon, 2016 3:46 am

വേഗതയിലും പിന്നിലെന്ന് ട്രായ്, ജിയോയ്ക്ക് വീണ്ടും തിരിച്ചടി

Published : 21st October 2016 | Posted By: frfrlnz

jio
ന്യൂഡല്‍ഹി: വമ്പന്‍ ഓഫറുകളുമായി ഉപഭോക്താക്കളെ കൈയ്യടക്കിയ റിലയന്‍സ് ജിയോക്ക് തിരിച്ചടി.ഇന്ത്യയിലെ വേഗത കുറഞ്ഞ സര്‍വ്വീസാണ് ജിയോ നല്‍കുന്നതെന്ന് ട്രായി വെളിപ്പെടുത്തി. ഇതില്‍ ഏറ്റവും വേഗത കുറഞ്ഞ ജിയോ 4 ജി സേവനം ലഭ്യക്കുന്നത് കേരളത്തിലാണെന്നും ജിയോ സാക്ഷ്യപ്പെടുത്തി. 1.429 എംബിപിഎസ് അപ് ലോഡിങ് വേഗതയാണ് കേരളത്തില്‍ ലഭിക്കുന്നത്.
എയര്‍ടെല്‍, ഐഡിയ, വോഡാഫോണ്‍ എന്നീ നെറ്റ് വര്‍ക്കുകളേക്കാള്‍ വേഗത കുറവാണ് ജിയോക്ക്.ട്രായിയുടെ സ്പീഡ് ടെസ്റ്റ് ആപ്പായ മൈസ്പീഡ് പോര്‍ട്ടലാണ് ഇത് കണ്ടുപിടിച്ചത്. ജിയോയുടെ സേവനം മോശമാണെന്ന തരത്തില്‍ നേരത്തെയും പരാതി ഉണ്ടായിരുന്നു.

എയര്‍ടെല്‍ 11.4 എംബിപിസ് വേഗതയിലാണ് ഡൗണ്‍ലോഡ് നല്‍കുന്നത്. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷനാണ് രണ്ടാമത്. 7.9 എംബിപിഎസ് സ്പീഡാണ് ആര്‍കോം ഡാറ്റ നല്‍കുന്നത്. ഐഡിയ 7.6, വോഡാഫോണ്‍ 7.3 എംബിപിഎസ് സ്പീഡിലും ഡാറ്റ നല്‍കുമ്പോള്‍ ജിയോയാകട്ടെ കുറഞ്ഞ വേഗതയായ 6.2 എംബിപിസിലാണ് ഡാറ്റ സേവനങ്ങള്‍ നല്‍കുന്നത്.
trai
ഡൗണ്‍ലോഡിങ് സ്പീഡില്‍ മുന്നില്‍ നല്‍ക്കുന്നത് എയര്‍ടെല്ലാണ്.  അപ് ലോഡിങ് സ്പീഡില്‍ ഐഡിയ നെറ്റ് വര്‍ക്കാണ് മുന്നില്‍ . 4. 1 എംബിപിഎസ് ശരാശരി വേഗതയിലാണ് ഐഡിയ അപ് ലോഡിങ് നല്‍കുന്നത്. വോഡാഫോണ്‍ 4, എയര്‍ടെല്‍ 3.7, ജിയോ 2.4, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ 2.1 എന്നീക്രമത്തിലാണ് മറ്റു സര്‍വീസുകളുടെ ശരാശരി അപ് ലോഡിങ് വേഗത.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 266 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day