|    Dec 6 Tue, 2016 11:32 am
FLASH NEWS

വെള്ളാപ്പള്ളി എന്‍ജിനിയറിങ് കോളജിന് മുന്‍പില്‍ ജുമുഅ നമസ്‌കാരം സംഘടിപ്പിച്ചു

Published : 11th November 2016 | Posted By: G.A.G

vellappilly-college-kattach

ആലപ്പുഴ : മുസ്്‌ലിം വിദ്യാര്‍ഥികള്‍ക്ക് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് പോവാന്‍ അനുവാദം നല്‍കാറില്ലെന്ന പരാതികള്‍ക്കിടെ  കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളജിന് മുന്‍പില്‍ കെഎസ് യുവിന്റെ നേതൃത്വത്തില്‍ ജുമ നമസ്‌കാരം സംഘടിപ്പിച്ചു.
കോളജിലെ മാനേജ്‌മെന്റിന്റെ അനാവശ്യ ഇടപെടലിനും ഫീസ് വര്‍ധനവിനുമെതിരേ ഏതാനും നാളുകളായി ഇവിടെ വിദ്യാര്‍ഥികളുടെ പ്രക്ഷോഭം നടന്നുവരികയാണ്. മുസ്്‌ലിം വിദ്യാര്‍ഥികള്‍ക്ക് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് പോവാനും അനുവാദം നല്‍കാറില്ല. ഇതിനെതിരെ പരാതിപ്പെടാന്‍ തയ്യാറാകുന്ന വിദ്യാര്‍ഥികളെ ഇന്റേണല്‍ മാര്‍ക്കിന്റെ പേരുപറഞ്ഞു ഭീഷണിപ്പെടുത്തുകയും മാനേജ്‌മെന്റിന്റെ വറുതിയില്‍ നിര്‍ത്തുകയുമാണ് എന്നും ആരോപണമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 455 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day