|    Dec 9 Fri, 2016 9:18 am
FLASH NEWS

വെല്ലുവിളികളെ അതിജയിക്കാന്‍ മുജാഹിദ് ഐക്യത്തിന് തീരുമാനം: കെഎന്‍എം

Published : 27th November 2016 | Posted By: Navas Ali kn

1647431_knm

കോഴിക്കോട്: തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും മറപിടിച്ച് മുസ്‌ലിം സമുദായം പൊതുവിലും മുജാഹിദ് പ്രസ്ഥാനം പ്രത്യേകമായും വേട്ടയാടപ്പെടുന്ന സാഹചര്യത്തില്‍ ആദര്‍ശപരമായ വിഷയങ്ങളില്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങളായ നിലയില്‍ ഇരുവിഭാഗം മുജാഹിദ് സംഘടനകളും ഐക്യപ്പെടാനുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍(മര്‍കസുദ്ദഅ്‌വ) സംസ്ഥാന സമ്പൂര്‍ണ കൗണ്‍സില്‍ അംഗീകാരം നല്‍കി. കേന്ദ്ര ഭരണകൂടവും ഭരണസംവിധാനങ്ങളും മുസ്‌ലിം സമുദായത്തെ ശത്രുപക്ഷത്ത് നിര്‍ത്തി അജണ്ടകള്‍ നടപ്പിലാക്കുന്ന സാഹചര്യത്തില്‍ വെല്ലുവിളി അതിജയിക്കാന്‍ പൊതുപ്രശ്‌നങ്ങളില്‍ ഭിന്നതകള്‍ മറന്ന് മുസ്‌ലിംസമുദായം ഒന്നിക്കണമെന്നും കെഎന്‍എം ആഹ്വാനം ചെയ്തു.
മുസ്‌ലിം സമുദായത്തിന്റെ പേരുപറഞ്ഞ് സംസ്ഥാനത്ത് മതതീവ്രവാദം ഉടലെടുത്തപ്പോള്‍ തന്നെ മതതീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ മുസ്‌ലിം സമൂഹത്തെ പ്രബുദ്ധമാക്കാന്‍ കഠിന പ്രയത്‌നം ചെയ്ത മുജാഹിദ് പ്രസ്ഥാനത്തെ തീവ്രവാദ മുദ്രചാര്‍ത്തി ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവരെ മുജാഹിദുകള്‍ ഒറ്റക്കെട്ടായി ചെറുക്കുമെന്നും കെഎന്‍എം വ്യക്തമാക്കി. മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയിലെ ഫൈസലിന്റെ ഘാതകരെയും കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ദുശ്ശക്തികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ആഭ്യന്തരവകുപ്പ് കാലതാമസം വരുത്തരുത്.
ആള്‍ ഇന്ത്യാ ഇസ്‌ലാഹീ മുവ്‌മെന്റ് ജന.സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെഎന്‍എം പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി പ്രമേയാവതരണം നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 542 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day