|    Dec 9 Fri, 2016 8:53 pm
FLASH NEWS

വെരിഫിക്കേഷന്‍ കമ്മിറ്റി പരിഗണിക്കുന്ന പരാതികള്‍ അഞ്ചിനകം തീര്‍പ്പാക്കും

Published : 30th November 2016 | Posted By: SMR

പാലക്കാട്: ജില്ലയിലെ പുതുക്കിയ റേഷന്‍ കാര്‍ഡ് പ്രകാരം മുന്‍ഗണന/മുന്‍ഗണന ഇതര പട്ടിക സംബന്ധിച്ച വെരിഫിക്കേഷന്‍ കമ്മിറ്റി മുന്‍പാകെ അവശേഷിക്കുന്ന പരാതികള്‍ ഡിസംബര്‍ അഞ്ചിനകം തീര്‍പ്പാക്കും. മൊത്തം ലഭ്യമായ 1,40,369 പരാതികളില്‍ ഭൂരിഭാഗവും തീര്‍പ്പാക്കി. വെരിഫിക്കേഷന്‍ കമ്മിറ്റിക്ക് പരിഹരിക്കാന്‍ കഴിയാത്ത പരാതികള്‍ ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി ചെയര്‍പേഴ്‌സണായ ജില്ലാതല അപ്പീല്‍ കമ്മിറ്റി പരിഗണിക്കും. അപ്പീല്‍ കമ്മിറ്റി മുന്‍പാകെ 2000 ത്തോളം പരാതികള്‍ നിലവിലുണ്ട്. അപ്പീല്‍ കമ്മിറ്റി മുമ്പാകെയുള്ള പരാതികള്‍ ഡിസംബര്‍ 12 വരെ പരിഗണിക്കും. 25000 നു താഴെ വാര്‍ഷികവരുമാന്മുളളവര്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടും. ജില്ലയില്‍ മൊത്തം 2,91,772 പേര്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടും. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും അധ്യാപകരും മുന്‍ഗണനാ ലിസ്റ്റില്‍ നിന്ന് ഒഴിവാകും. 25000-ത്തിനു മുകളില്‍ വാര്‍ഷിക വരുമാനവും നാലുചക്രവാഹനങ്ങളും 1000 ചതുരശ്ര അടിയ്ക്കു മേല്‍ വിസ്തീര്‍ണത്തില്‍ വീടുകളുളളവരും മുന്‍ഗണനയില്ലാത്തവരില്‍ ഉള്‍പ്പെടും. ജില്ലയില്‍ 3,36982 മുന്‍ഗണനയിലാത്ത വിഭാഗക്കാരായി കണ്ടെത്തിയിട്ടുണ്ട്. 75നുമേല്‍ പ്രായമുളള, നിരാശ്രയരായവരും സര്‍ക്കാര്‍ ജോലിയില്ലാത്ത പട്ടികവര്‍ഗക്കാരും അന്ത്യോദയ-അന്നയോജന വിഭാഗത്തിലും കാര്‍ഡ് വഴി ചികില്‍സ ആനുകൂല്യങ്ങള്‍ ആവശ്യമുളള രോഗബാധിതര്‍ സ്റ്റേറ്റ് പ്രയോറിറ്റി ലിസ്റ്റിലും ഉള്‍പ്പെടും. 49,551  പേര്‍ അന്ത്യോദയ-അന്നയോജന വിഭാഗത്തില്‍ ഉള്‍പ്പെടും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day