|    Dec 6 Tue, 2016 11:25 pm
FLASH NEWS

വെനിസ്വേല: അവസാനഘട്ട ചര്‍ച്ച തുടങ്ങിയതായി യുഎസ്

Published : 6th November 2016 | Posted By: SMR

കാരക്കസ്: പ്രസിഡന്റ് നികോളാസ് മദ്യൂറോ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം നടക്കുന്ന വെനിസ്വേലയില്‍ സമാധാനം പുനസ്ഥാപിക്കാനായി വത്തിക്കാന്റെ നേതൃത്വത്തില്‍ അവസാനഘട്ട ചര്‍ച്ച തുടങ്ങിയതായി  യുഎസ് രാഷ്ട്രീയകാര്യ സെക്രട്ടറി ടോം ഷാനോന്‍ അഭിപ്രായപ്പെട്ടു. രാജ്യത്ത് നേരത്തേ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള നിര്‍ദേശം മദ്യൂറോ തള്ളിയിരുന്നു. എന്നാല്‍, ചര്‍ച്ച പുരോഗതി കൈവരിക്കുന്നുവെന്നായിരുന്നു കഴിഞ്ഞ ആഴ്ച മദ്യൂറോയുടെ പ്രതികരണം. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പ്രസിഡന്റിനെതിരായി പ്രതിപക്ഷത്തെ പ്രക്ഷോഭത്തിലേക്കു നയിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day