|    Dec 11 Sun, 2016 7:19 pm
FLASH NEWS

വെട്ടിപ്പരിക്കേല്‍പിച്ച് കവര്‍ച്ച: പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

Published : 22nd November 2016 | Posted By: SMR

ചാലക്കുടി: നാഷണല്‍ ഹൈവേയില്‍ പാര്‍ക്ക് ചെയ്ത ലോറിയിലെ ജീവനക്കാരെ വെട്ടിപ്പരക്കേല്‍പിച്ച് കവര്‍ച്ച നടത്തിയ സംഘത്തിലെ പിടികിട്ടാപ്പുള്ളിയെ ചാലക്കുടി പോലിസ് അറസ്റ്റ് ചെയ്തു. കറുകുറ്റി മലയാംകുന്ന് ചക്കിയത്ത് കോതമംഗലത്തുകാരന്‍ റോബിന്‍(28)ആണ് അറസ്റ്റിലായത്. 2010ല്‍ കോടതി ജംഗ്ഷന് സമീപം ഹൈവേയില്‍ ലോറി പാര്‍ക്ക് ചെയ്ത് ഉറങ്ങുകയായിരുന്ന ലോറി ജീവനക്കാരെ ക്യാബിനില്‍ കയറി വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി വെട്ടി പരിക്കേല്‍പിച്ച് 80000രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന കേസ്സിലാണ് അറസ്റ്റ്. നേരത്തെ അറസ്റ്റിലായ പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഈയടുത്ത് ചാലക്കിടി ഹൈവേയില്‍ ലോറിയില്‍ നിന്നും പണം കവര്‍ന്ന കേസ്സിന്റെ അന്വേഷണത്തിനായി ചാലക്കുടി ഡിവൈഎസ്പി പി വാഹിദ് രൂപീകരിച്ച അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കയിത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക