|    Dec 3 Sat, 2016 7:11 pm
FLASH NEWS

വെടിവച്ചു കൊന്നത് പോലിസിന്റെ ധീരമായ നടപടി: ആര്യാടന്‍ മുഹമ്മദ്

Published : 28th November 2016 | Posted By: SMR

മലപ്പുറം: നിലമ്പൂരില്‍ രണ്ടു മാവോവാദികളെ വെടിവച്ചുകൊന്നത് പോലിസിന്റെ ധീരമായ നടപടിയാണെന്നു മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ്. വ്യാജ ഏറ്റുമുട്ടലാണെന്ന പ്രചാരണം പോലിസിന്റെ മനോവീര്യം കെടുത്താനേ ഉപകരിക്കൂ. അതുകൊണ്ട് ഇത്തരം പ്രചാരണങ്ങള്‍ ഒഴിവാക്കണം- ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന വി എം സുധീരന്റെ ആവശ്യം അദ്ദേഹത്തിന്റേതാണ്. തന്റെ അഭിപ്രായം മറിച്ചാണ്- ആര്യാടന്‍ മലപ്പുറത്ത് ഡിസിസി ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. നിലമ്പൂരിലെ വനംവകുപ്പ് ഉദ്യോഗസ്ഥരെ കാടിനുള്ളില്‍ പ്രവേശിക്കാന്‍ മാവോവാദികള്‍ അനുവദിച്ചിരുന്നില്ല. ഇത് ആദ്യമായാണു മാവോവാദികളുടെ ക്യാംപിനടുത്തെത്താന്‍ തണ്ടര്‍ ബോള്‍ട്ട് സംഘത്തിനു സാധിച്ചത്. അതിനെ അനുമോദിക്കുന്നു. സംഭവസ്ഥലത്തേക്കു മാധ്യമപ്രവര്‍ത്തകരെയടക്കം കടത്തിവിടാത്തതിന് പോലിസിനു ചില കാരണങ്ങളുണ്ടാവും. അതു മാനിക്കുകയാണു വേണ്ടത്- ആര്യാടന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day