|    Dec 11 Sun, 2016 5:24 pm
FLASH NEWS

വെടിക്കെട്ട് നിയന്ത്രണം കര്‍ശനമാക്കി എക്‌സ്‌പ്ലോസീവ് വിഭാഗം;ഗുണ്ടിനും അമിട്ടിനും വിലക്ക്

Published : 28th October 2016 | Posted By: mi.ptk

explosive

തിരുവനന്തപുരം: സംസ്ഥാനത്ത് വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി എക്‌സ്പ്‌ളോസീവ് വിഭാഗം. ഗുണ്ടും അമിട്ടും അടക്കമുള്ള സ്‌ഫോടക ശേഷി കൂടുതലുള്ളവ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം. രാത്രി പത്തിനും രാവിലെ ആറിനും ഇടയില്‍ വെടിക്കെട്ട് പാടില്ലെന്നും എക്‌സ്‌പ്ലോസീവ് വിഭാഗം തൃശൂര്‍ പൂരം സംഘാടകര്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും അയച്ച സര്‍ക്കുലറില്‍ പറയുന്നു.. സംസ്ഥാനത്ത് പൊട്ടാസ്യം ക്ലോറേറ്റടക്കമുള്ള നിരോധിത രാസവസ്തുക്കളുടെ ഉപയോഗം വ്യാപകമാണെന്നും എക്‌സ്പ്‌ളോസീവ് വിഭാഗം കണ്ടെത്തിത്തിയിട്ടുണ്ട്.  ജില്ലാ ഭരണകൂടങ്ങള്‍ക്ക് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ നല്‍കി.

വെടിക്കെട്ടിന് അപേക്ഷിക്കുമ്പോള്‍ പ്രദേശത്തിന്റെ ശാസ്ത്രീയമായ അപകട സാധ്യാതാ പഠനം നടത്തി ദുരന്തനിവാരണ സംവിധാനങ്ങളൊരുക്കി ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കണം. ഇത് തൃപ്തികരമെങ്കില്‍ മാത്രമേ വെടിക്കെട്ടിന് അനുമതി നല്‍കു. 2008ലെ എക്‌സ്‌പ്ലോസീവ് റൂളിലെ ശബ്ദ തീവ്രതയും ദൂരപരിധിയും അടക്കം എല്ലാ നിബന്ധനകളും കര്‍ശനമാക്കിയാണ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.
സര്‍ക്കുലറിലെ നിര്‍ദേശങ്ങളില്‍ മിക്കവയും വെടിക്കെട്ട് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രാബല്യത്തിലുള്ള നിയമങ്ങളാണ്. ഇവയൊന്നും പാലിക്കാത്തതിനാലാണ് അപകടങ്ങള്‍ ഉണ്ടാകുന്നതെന്നാണ് എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ നിഗമനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക