|    Dec 10 Sat, 2016 8:09 pm

വെടിക്കെട്ട് അപകടം ഒഴിവാക്കാന്‍ ഹൈടെക് പടക്കപ്പുര

Published : 17th November 2016 | Posted By: SMR

തിരുവല്ല: കൊല്ലം പുറ്റിങ്കല്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കലഞ്ഞുര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ രൂപകല്‍പ്പന ചെയ്ത ഹൈടെക്് പടക്കപുര വ്യത്യസ്ഥമായി. അത്യാധുനിക സാങ്കേതിക തികവോടെയാണ് സ്‌കൂളിലെ വിദ്യാര്‍ഥികളായ അര്‍ജുനും മുഹമ്മദ് അഫ്‌സലും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വെടിക്കെട്ടുപുരയുടെ മാതൃക അവതരിപ്പിച്ചത്.പൂരപറമ്പിലുള്ള വെടിക്കെട്ട് ശാലയില്‍ അബന്ധത്തില്‍ അത്യാഹിതം ഉണ്ടാകുന്ന സാഹചര്യത്തില്‍ നിയന്ത്രിക്കാനുള്ള സംവിധാനമാണ് ഇവര്‍ പരിചയപ്പെടുത്തിയത്.ആധുനിക സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച പടക്കപുരയില്‍ ചെറിയ തീപ്പൊരി വീണാല്‍ തന്നെ പ്രതിരോധ സംവിധാനം ചിപ്പുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കും. ചിപ്പുകളില്‍ ഫയര്‍ സ്റ്റേഷന്‍, പോലിസ് സ്റ്റേഷന്‍ തുടങ്ങി വിവിധ സുരക്ഷാസേനകളുടെ നമ്പരുകള്‍ ക്രമപ്പെടുത്തിയിരിക്കും. ഇതോടൊപ്പം പരിസരത്ത് സജ്ജമായിരിക്കുന്ന ജല സംഭരണിയില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് തീയണക്കാനുള്ള സംവിധാനവും പടക്കശാലയിലുണ്ട്. ഹൈഡ്രോക്ലോറിക് ആസിഡ്, സോഡിയം കാര്‍ബണേറ്റ് എന്നിവ അടങ്ങിയ മിശ്രതം ഉല്‍പ്പാദിപ്പിച്ച് കാര്‍ബണ്‍ഡൈ ഓക്‌സൈഡ് വാതകവും കുഴലുകള്‍ വഴി പുറന്തള്ളും. സുരക്ഷയുടെ എല്ലാ സംവിധാനങ്ങളുമാണ് തന്നെയാണ് ഒരുക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക